- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ഓസ്ട്രേലിയൻ വിദ്യാർത്ഥി വിസയ്ക്ക് ഇനി 15 ലക്ഷം ഡപ്പോസിറ്റ് വേണം
മെൽബൺ: നിയമപരമായ കുടിയേറ്റം റെക്കോർഡ് നിലയിലെത്തിയതോടെ കുടിയേറ്റ നിയന്ത്രണത്തിന് കർശനമായ നയങ്ങളുമായി ഓസ്‌ട്രേലിയയും രംഗത്ത്. കുടിയേറ്റ നിയന്ത്രണത്തോടൊപ്പം വിദ്യാർത്ഥികൾ ചൂഷണം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കുക എന്ന ലക്ഷ്യവും മുന്നിൽ കണ്ടുകൊണ്ട് വിദ്യാർത്ഥികൾക്കുള്ള വിസയിലാണ് ഇപ്പോൾ കർശന നയം കൊണ്ടു വരുന്നത്. ഓസ്‌ട്രേലിയയിലേക്കുള്ള സ്റ്റുഡന്റ് വിസ ഇനി മുതൽ കൂടുതൽ ചെലവേറിയതാകും.
വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമമനുസരിച്ച്, സ്റ്റുഡന്റ് വിസ ആവശ്യമെങ്കിൽ, വിദ്യാർത്ഥികൾ ചുരുങ്ങിയത് 29,710 ഓസ്‌ട്രേലിയൻ ഡോളറിന്റെ (ഏകദേശം 16.5 ലക്ഷം) സേവിങ്‌സ് കാണിക്കേണ്ടി വരും. കഴിഞ്ഞ ഏഴ് മാസക്കാലത്തിനിടയിൽ ഇതിൽ വരുത്തുന്ന രണ്ടാമത്തെ വർദ്ധനവാണിത്. കുടിയേറ്റം കുറയ്ക്കുക എന്നതു തന്നെയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.
2022 - ൽ കോവിഡ് - 19 നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതോടെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റക്കാരുടെ ഒരു കുത്തൊഴുക്കായിരുന്നു. ഇത് ഓസ്‌ട്രേലിയയിൽ പാർപ്പിട പ്രശ്നത്തിന് വഴിയൊരുക്കുകയായിരുന്നു. ഇതോടെയാണ് കുടിയേറ്റം നിയന്ത്രിക്കാൻ സർക്കാർ നിർബന്ധിതമായത്. ഇക്കഴിഞ്ഞ മാർച്ചിൽ, സ്റ്റുഡന്റ് വിസയ്ക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്റെ നിലവാരവും സർക്കാർ വർദ്ധിപ്പിച്ചിരുന്നു. ഈ മാറ്റങ്ങൾക്കൊപ്പം തന്നെ, നിയമങ്ങളിലെ വിവിധ പഴുതുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ കൂടുതൽ കാലം രാജ്യത്ത് തങ്ങുന്നത് തടയുവാനുള്ള നടപടികളും സർക്കാർ കൈക്കൊള്ളുന്നുണ്ട്.
ഇതിനു പുറമെ, സുതാര്യമല്ലാത്ത റിക്രൂട്ടിങ് പ്രകിയ നടത്തിയതിന് 34 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നോട്ടീസും അയച്ചിട്ടുണ്ട്. അവർ കുറ്റക്കാരെന്ന് കാണ്ടെത്തിയാൽ കനത്ത പിഴ ഒടുക്കേണ്ടതായി വരും എന്ന് ആഭ്യന്തര കാര്യ മന്ത്രി ക്ലെയർ ഓ നീൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയൻ സമ്പദ്വ്യവസ്ഥക്ക് കാര്യമായി സംഭാവന ചെയ്യുന്നതാണ് ഇവിടത്തെ വിദ്യാഭ്യാസ മേഖല.വിദേശ വിദ്യാർത്ഥികളിൽ നിന്ന് ഏതാണ് 24 ബില്യൻ അമേരിക്കൻ ഡോളർ 2022 - 23 കാലഘട്ടത്തിൽ ലഭിച്ചു എന്നാണ് കണക്കാക്കുന്നത്.
എന്നാൽ, വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് വാർദ്ധിച്ചതോടെ പാർപ്പിട പ്രശ്നം ഗുരുതരമായി. രാജ്യത്താകാമാനം തന്നെ വാടക നിരക്ക് കുതിച്ചുയർന്നു. 2023 സെപ്റ്റംബർ 30 ന് അവസാനിച്ച ഒരു വർഷത്തിൽ നെറ്റ് ഇമിഗ്രേഷൻ 5,48,800 ആയി ഉയർന്നു. തൊട്ട് മുൻപത്തെ വർഷത്തേക്കാൾ 60 ശതമാനം വർദ്ധനവാണ് ഇക്കാര്യത്തിൽ കാണിക്കുന്നത്.
ഇത് കുറയ്ക്കുന്നതിനായി വരുന്ന രണ്ടു വർഷക്കാലകൊണ്ട് കുടിയേറ്റക്കാരുടെ എണ്ണം പകുതിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ വിവിധ വിസ നിയമങ്ങൾ പരിഷ്‌കാരിക്കാൻ ഒരുങ്ങുന്നത്.