- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ഗണേശിന്റെ പരിഷ്കാരങ്ങൾ അട്ടിമറിക്കുന്നവർ അവിടെ ഇല്ലേ?
മെൽബൺ: ഡ്രൈവിങ് അത്ര ചെറിയ പരിപാടിയല്ല. ഒരു നിമിഷത്തെ അശ്രദ്ധയായിരിക്കും ചിലപ്പോൾ വാഹനമോടിക്കുന്നവരുടെയും ഒപ്പം യാത്ര ചെയ്യുന്നവരുടെയും മാത്രമല്ല, റോഡിലെ മറ്റു യാത്രക്കാരുടെയും ജീവൻ അപഹരിക്കുവാൻ തക്കതായി മാറുക. അതുകൊണ്ടുതയൊണ് ലക്ഷക്കണക്കിന് കുടിയേറ്റക്കാർ എത്തുന്ന ഓസ്ട്രേലിയ, യുകെ, കാനഡ പോലുള്ള വിദേശ രാജ്യങ്ങൾ ഇപ്പോൾ റോഡു നിയമങ്ങളിൽ അടിക്കടി മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഇപ്പോഴിതാ, മലയാളികളടക്കമുള്ളവർ ഒഴുകിയെത്തുന്ന ഓസ്ട്രേലിയയിൽ വാഹനമോടിക്കുന്നതിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കുവാൻ വലിയ പിഴ ചുമത്തുകയാണ്.
കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിന് ശ്രമിച്ച് മന്ത്രി കെബി ഗണേശ് കുമാർ ആകെ പ്രതിസന്ധിയിലായി. ഡ്രൈവിങ് സ്‌കൂളുകളുടെ കടുംപിടിത്തത്തിന് മുന്നിൽ സർക്കാർ വഴങ്ങി. ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴാണ് വിദേശ രാജ്യങ്ങൾ ഡ്രൈവിങ് ലൈസൻസിന് വേണ്ടി കർശന നടപടികൾ എടുക്കുന്നത്. റോഡുകളെ സുരക്ഷിതമാക്കാൻ ഇതെല്ലാം അനിവാര്യമാണ്. ഓരോ രാജ്യവും റോഡ് സുരക്ഷയ്ക്ക് നൽകുന്ന പ്രാധാന്യത്തിന് തെളിവാണ് റോഡിലെ കർശന നിയമങ്ങൾ.
ഓസ്ട്രേലിയയിൽ എത്തി അടുത്തിടെ ഡ്രൈവിഗ് ടെസ്റ്റ് പാസായവരുടെ വാഹനത്തിൽ പി എന്നെഴുതിയ പ്ലേറ്റ് സ്റ്റിക്കറുകൾ പതിക്കാറുണ്ട്. ഡ്രൈവർക്ക് പ്രൊബേഷണറി ഡ്രൈവിങ് ലൈസൻസ് മാത്രമേ ഉള്ളൂ എന്ന് സൂചിപ്പിക്കുന്നതിനായാണ് ഇത് വാഹനത്തിൽ സ്ഥാപിക്കുന്നത്. ഈ കാലയളവിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുകയാണ്. ഫോൺ ചെയ്യുന്നത് മാത്രമല്ല, ഫോണിലെ ജിപിഎസോ, ബ്ലൂ ടൂത്തോ ഓൺ ചെയ്ത് മ്യൂസിക് സിസ്റ്റം ഓൺ ചെയ്യാൻ ശ്രമിച്ചാൽ പോലും സംഭവം കുറ്റകരമാണ്. ഇതറിയാതെ പ്രവർത്തിച്ച ആയിരക്കണക്കിനു പേർക്കാണ് ഭീമമായ പിഴത്തുക ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് ലോ ഗ്രൂപ്പിന്റെ മാനേജിങ് പാർട്ണറായ ജഹാൻ കലന്തറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ട്രാൻസ്‌പോർട്ട് ഫോർ എൻഎസ്ഡബ്ല്യൂ അനുസരിച്ച്, ഹാൻഡ്‌സ്-ഫ്രീ മോഡ് ബ്ലൂടൂത്ത് അല്ലെങ്കിൽ ലൗഡ്‌സ്പീക്കർ ഓപ്ഷനുകൾ, അല്ലെങ്കിൽ ജിപിഎസ് നാവിഗേഷൻ എന്നിവയുണ്ടെങ്കിൽപ്പോലും പ്രൊബേഷണറി ഡ്രൈവിങ് ലൈസൻസ് ഡ്രൈവർമാർക്ക് അവരുടെ ഫോണുകൾ ഉപയോഗിക്കാൻ അനുവാദമില്ല. പൊലീസ് പരിശോധനയിൽ ഡിജിറ്റൽ ലൈസൻസ് ഹാജരാക്കുകയോ ഡ്രൈവ്-ത്രൂവിൽ അവരുടെ വാലറ്റ് ഫംഗ്ഷനുകൾ ഉപയോഗിക്കുകയോ ചെയ്യണമെങ്കിൽ മാത്രമേ അവർക്ക് ഫോൺ ഉപയോഗിക്കുവാൻ അനുവാദമുള്ളൂ. ഇതറിയാതെ ഫോൺ അനാവശ്യമായി ഉപയോഗിച്ച് ഡിമെറിറ്റ് പോയന്റ് നഷ്ടമായത് നിരവധിപേർക്കാണ്.
അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പിടിക്കപ്പെടുന്ന ജ1 ഡ്രൈവർമാർ അവരുടെ ഡീമെറിറ്റ് പോയിന്റ് പരിധി കവിയുകയും മൂന്ന് മാസത്തെ ലൈസൻസ് സസ്‌പെൻഷൻ നേരിടുകയും ചെയ്യും, അതേസമയം ജ2 ലൈസൻസ് ഉടമകൾക്ക് മൊബൈൽ ഫോൺ ഉപയോഗിച്ച് നിയമവിരുദ്ധമായി പിടിക്കപ്പെട്ടാൽ രണ്ട് ഡീമെറിറ്റ് പോയിന്റുകൾ മാത്രമേ അവശേഷിക്കുള്ളൂ. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ച് പിടിക്കപ്പെടുന്നത് സ്‌കൂൾ മേഖലയിൽ വച്ചാണെങ്കിൽ 349 ഡോളറും അല്ലെങ്കിൽ 514 ഡോളറുമാണ്. കൂടാതെ അഞ്ച് ഡീമെറിറ്റ് പോയിന്റുകളും ഇരട്ട ഡീമെറിറ്റ് കാലയളവിൽ 10 ഡീമെറിറ്റ് പോയിന്റുകളായി വർദ്ധിക്കും.
ഗൂഗിൾ മാപ്‌സ് ഉപയോഗിക്കുന്നത് പോലും നിയമവിരുദ്ധമാണെന്ന് ഭൂരിഭാഗം യുവാക്കളും തിരിച്ചറിയാത്തതിനാൽ ഈ വിഷയത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ടിക് ടോക്ക് വീഡിയോയിലൂടെ കലന്തർ പറഞ്ഞു. നഗരങ്ങളിലെ സ്ഥലങ്ങൾ മനസിലാക്കിയെടുക്കുവാൻ ഗൂഗിൾ മാപ്പ് ഉപയോഗിക്കുവാൻ കഴിയാത്ത ഈ നിയമം തികച്ചും അന്യായമാണെന്നും പി-പ്ലേറ്റേഴ്സിനെ തന്നെ ലക്ഷ്യമിടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലഹരണപ്പെട്ടുപോയ ഭ്രാന്തൻ നിയമം എന്നാണ് ഇതിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി പേർ പ്രതികരിച്ചിരിക്കുന്നത്.