- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
തെരുവിൽ ഇറങ്ങി നൃത്തം ചവിട്ടി ആഘോഷം
ലണ്ടൻ: ഇന്നലെ കേരളം മാത്രമല്ല ഇന്ത്യ മുഴുവൻ ആഘോഷിക്കുക ആയിരുന്നു സുരേഷ് ഗോപിയുടെ തൃശൂരിലെ ത്രസിപ്പിക്കുന്ന വിജയം. അഞ്ചു വർഷം മുൻപ് ശക്തമായ മത്സരത്തിൽ തൃശൂരിൽ കാലിടറി വീണ സുരേഷ് ഗോപി കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി പരാജയത്തിന്റെ കയ്പ് നുകർന്നു. എന്നാൽ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സുരേഷ് ഗോപിയിലൂടെയേ സാധിക്കൂ എന്ന് വ്യക്തമായതിലൂടെ മോദിയും അമിത് ഷായും നേരിട്ട് നടത്തിയ ഓപ്പറേഷൻ കൂടി ആയിരുന്നു സുരേഷ് ഗോപിയുടെ തൃശൂരിലെ വോട്ടർമാരെ തേടിയുള്ള മൂന്നാം വരവ്. ആ വരവ് അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല. ശക്തമായ മത്സരം ആയിരുന്നിട്ടും എതിരാളികളെ പതിനായിരക്കണക്കിന് വോട്ടിനു പിന്നിലാക്കി ജയിച്ചു കയറിയപ്പോൾ അതിന്റെ ശംഖൊലി തൃശൂരിന്റെ നാലതിരുകളിൽ ഒതുങ്ങുന്നില്ല.
കടൽ കടന്നു വിദേശങ്ങളിലും ഇന്നലെ താരമായി നിറഞ്ഞതു സുരേഷ് ഗോപി തന്നെ. പൊതുവിൽ കേരളത്തിലെയോ ഇന്ത്യയിലെയോ രാഷ്ട്രീയ സാഹചര്യങ്ങളോട് യുകെ മലയാളികൾ വിപ്രതിപത്തി കാണിക്കുമ്പോൾ തന്നെ ഇന്നലെ സുരേഷ് ഗോപിയുടെ വിജയം ആഘോഷിക്കാതെ പോകുന്നത് എങ്ങനെ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയുടെ മനസ്സിൽ നിറഞ്ഞതു എന്ന് വക്തമാകുന്നത് ആയിരുന്നു യുകെ മലയാളികളുടെ പ്രതികരണം. സുരേഷ് ഗോപി വനിതാ മാധ്യമ പ്രവർത്തകയെ അപമാനിച്ചുവെന്ന അനാവശ്യ രാഷ്ട്രീയ വിവാദം ഉയർന്നപ്പോൾ അതിനെ ശക്തമായി ചോദ്യം ചെയ്യാനും യുകെ മലയാളികൾക്കിടയിൽ ഒരു വനിത ഉണ്ടായിരുന്നു.
ഓക്സ്ഫോർഡ്‌ഷെയറിലെ സോഷ്യൽ മീഡിയ റീൽ ക്രീയേറ്റർ ആയ സനം റീന ഇന്നലെയും അടങ്ങി ഇരുന്നില്ല. തന്റെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡിൽ ഇറങ്ങി പരസ്യമായി നൃത്തം ചവിട്ടിയാണ് സനം റീന സുരേഷ് ഗോപിയുടെയും ബിജെപിയുടെയും വിജയാഹ്ലാദം ഏറ്റെടുത്തത്. തോളത്തു കൈ തൊട്ടാൽ പോകുന്നതാണോ സ്ത്രീയുടെ മാനം എന്ന ചോദ്യം ഉയർത്തി സോഷ്യൽ മീഡിയയിൽ വ്യാജ രാഷ്ട്രീയ ആരോപണത്തെ നേരിടാൻ എത്തിയ സനത്തിന്റെ വാക്കുകൾ ബ്രിട്ടീഷ് മലയാളി സോഷ്യൽ മീഡിയ കോർണറിലും പ്രത്യക്ഷപ്പെട്ടിരുന്നു.
കുടുംബ സുഹൃത്തുകൂടിയായ സുരേഷ് ഗോപിയുടെ വിജയം ആഘോഷിക്കാൻ സുരേഷേട്ടാ എന്ന വിളിയോടെയാണ് സ്വകാര്യ ചടങ്ങിൽ പകർത്തിയ ചിത്രം എസക്സിലെ ഡോക്ടർ രശ്മി പ്രവീൺ പങ്കുവച്ചത്. രാഷ്ട്രീയക്കാരൻ എന്നതിൽ ഉപരി മനുഷ്യസ്നേഹിയുടെ വിജയം എന്നാണ് രശ്മിയുടെ അടിക്കുറിപ്പിൽ ചേർത്തിരിക്കുന്നത്. മുന്നോട്ടുള്ള യാത്രയിൽ എല്ലാ ആശംസകളും എന്നും രശ്മി കൂട്ടിച്ചേർത്തിട്ടുണ്ട്.
എന്നാൽ സുരേഷ് ഗോപിയുടെ മാത്രമല്ല ഷാഫി പറമ്പിലിന്റെയും വിജയം താൻ ആഘോഷിക്കുകയാണ് എന്ന് വ്യക്തമാക്കിയാണ് ബ്രിസ്റ്റോളിലെ മലയാളി നഴ്സ് കൂടിയായ ശരണ്യ രജീഷ് ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ചത്. കേരളം ആഘോഷമാക്കിയ രണ്ടു വിജയങ്ങൾ എന്ന തലക്കെട്ടും ചിത്രത്തിൽ ഉൾപ്പെട്ടതോടെ അനേകം വാക്കുകളിൽ പറയേണ്ട രാഷ്ട്രീയം ആ ചിത്രം അതിമനോഹര വർണനയായി സ്വയം മാറുകയാണ്. കണക്റ്റിങ് കേരളയാണ് ഈ ചിത്രം തയ്യാറാക്കിയത്. വലിയ രാഷ്ട്രീയ സ്ഫോടനങ്ങൾ തന്നെ തൃശൂരിലെയും വടകരയിലെയും രാഷ്ട്രീയ വിജയങ്ങൾക്കുണ്ട് എന്ന സന്ദേശവും ശരണ്യ പങ്കു വച്ച ചിത്രത്തിൽ ഉണ്ട്. രാഷ്ട്രീയം പറഞ്ഞു വിലസുന്ന കേമന്മാരുടെ വാചക കാസർത്തുകളേക്കാൾ ശക്തിയുണ്ട് ശരണ്യ പങ്കു വച്ച ചിത്രത്തിന്.
എന്നാൽ അടുത്തിടെ ഇസ്രയേലിൽ നിന്നും യുകെയിൽ എത്തിയ മലയാളി നഴ്സ് ആയ ആശാ മോൾ ഇത്തവണ കൂടി സുരേഷ് ഗോപി തൃശൂരിൽ തോൽക്കരുത് എന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു എന്നാണ് പറയുന്നത്. ഇപ്പോൾ സ്റ്റോക് ഓൺ ട്രെന്റിൽ താമസിക്കുന്ന ആശാ സീനിയർ കെയർ അസിസ്റ്റന്റ് ആയാണ് ജോലി ചെയ്യുന്നത്. സാധാരണ മനുഷ്യരുടെ ഉള്ളിൽ സുരേഷ് ഗോപി എത്ര ശക്തമായ വികാരമായാണ് മാറിയിരിക്കുന്നത് എന്നും ആശയുടെ വാക്കുകളിൽ വ്യക്തമാണ്. സാധാരണക്കാർ പങ്കിടുന്ന ഈ വികാരം വിജയവാർത്തയറിഞ്ഞു മാധ്യമങ്ങളെ കണ്ടപ്പോൾ സുരേഷ് ഗോപിയും വ്യക്തമാക്കിയിരുന്നു.
കേരള ഭരണത്തിലെ ജനവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ എത്തുന്ന യുകെ മലയാളികൾക്കിടയിലെ കലാകാരനായ കലാഭവൻ ദിലീപും സ്വത സിദ്ധമായ ശൈലിയിൽ വീഡിയോ പങ്കുവച്ചാണ് സുരേഷ് ഗോപിയുടെ വിജയത്തിൽ ആഘോഷം എപ്പോഴേ തുടങ്ങി എന്ന ക്യാപ്ഷനുമായി എത്തിയത്. വെയ്ൽസിൽ താമസിക്കുന്ന ദിലീപും അടുത്ത കാലത്താണ് യുകെയിൽ എത്തിയത്. ഒരു കലാകാരൻ എന്ന നിലയിൽ സുരേഷ് ഗോപിയുടെ വിജയം ആഘോഷിക്കാൻ തനിക്ക് സകല അവകാശവും ഉണ്ടെന്നു വ്യക്തമാക്കിയാണ് ദിലീപ് ആഹ്ലാദം പങ്കിട്ടിരിക്കുന്നത് .
വിജയം വരും മുൻപേ തന്നെ ഇത്തവണ എടുക്കുമോ എന്ന ചോദ്യവുമായി യുകെ മലയാളികളുടെ എഴുത്തുകാരി കൂടിയായ സൗമ്യ സോമൻ ആകാംഷ അടക്കിവയ്ക്കാനാകാത്ത ചോദ്യവുമായി എത്തിയിരുന്നു. ലണ്ടൻ ഹോസ്പിറ്റലിൽ സോഷ്യൽ വർക്കർ ആയ സൗമ്യ മാധ്യമ വേട്ടയാണ് സുരേഷ് ഗോപിയെ ജനമനസിൽ പ്രതിഷ്ഠിച്ചത് എന്ന് കൂടിയുള്ള വിലയിരുത്തലും നടത്തിയിരുന്നു. സൗമ്യയുടെ പോസ്റ്റിന് അനേകമാളുകൾ പ്രതികരണവും ആയി എത്തിയതും ശ്രദ്ധേയമായി.
Dileep Kalabhavan
ഒരു മിമിക്രി ആര്ടിസ്റ്റ് എന്നാ നിലയിലും ഒരു കലാകാരൻ എന്നാ നിലയിലും സുരേഷ് ഗോപി എന്നാ മനുഷ്യനെ ഒരുപാട് ഇഷ്ടപെടുന്നു...
Asha Mol
ഇത്തവണ തൃശൂരിലെ ജനങ്ങൾ കൈവിടല്ലേ എന്ന് ആഗ്രഹിച്ചിരുന്നു ??തോൽവികൾ ഏറ്റുവാങ്ങി ഏറ്റുവാങ്ങി വിജയിച്ച ഈ മനുഷ്യനോട് ഒത്തിരി സ്നേഹം മാത്രം Love you സുരേഷേട്ടാ
Reshmi Praveen
Congratulations Sureshetta ?????? Suressh Gopi ..... A wonderful Human being ??... Well deserved Victory ??????????
All the very best wishes to you ????
Soumya Soman is feeling surprised
തൃശ്ശൂർ എടുക്കുമോ? ??