- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ലണ്ടനിൽ കാണാതായ പെൺകുട്ടിയെ കവൻട്രിയിൽ കണ്ടെത്തി
ലണ്ടൻ: ലണ്ടനിലെ ബാസിൽഡണിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ പെൺകുട്ടിയെ ഇന്നലെ വൈകുനേരം ഏഴുമണിയോടെ കവൻട്രിയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പെൺകുട്ടി കാണാതായ വിവരം പങ്കുവയ്ക്കപ്പെട്ടപ്പോൾ മുതൽ തീ തിന്നു കഴിഞ്ഞ കുടുംബത്തിന് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ് ഇന്നലെ മടക്കി ലഭിച്ചത്. കുട്ടിയ കാണാതായ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പൊലീസിന് സാധ്യമാകാഞ്ഞ കാര്യം സോഷ്യൽ മീഡിയയുടെയും മാധ്യമങ്ങളുടെയും സഹായത്തോടെ സാധ്യമായി എന്നതാണ് സംഭവത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്. അനേകം വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്‌ബുക്ക തുടങ്ങിയ പേജുകളിലും ഗ്രൂപ്പുകളിലും വിവരം പങ്കുവയ്ക്കപ്പെട്ടതോടെ പെൺകുട്ടിയുടെ മുഖം മലയാളി മനസുകളിൽ സുപരിചതമായി.
സോഷ്യൽ മീഡിയയുടെ ദൂഷ്യ വശങ്ങൾ പലപ്പോഴും കാണുന്ന സമൂഹം ഇത്തരത്തിലെ നല്ല വശങ്ങൾ കൂടി ഉണ്ടെന്നു തിരിച്ചറിയുന്നതും ആശ്വാസകരമാണ്. പൊലീസ് ഷെയർ ചെയ്ത മെസേജ് വെറും പത്തോ ഇരുപതോ ഫീഡ്ബാക്കിൽ ചെന്നെത്തി നിൽക്കുമ്പോൾ എസക്‌സ് പൊലീസ് പങ്കുവച്ച ഫെസ്ബുക് പോസ്റ്റ് 2598 പേരാണ് ഷെയർ ചെയ്തത്. യുകെ മലയാളികൾ ആവശ്യം വന്നാൽ എന്തിനെയും തരണം ചെയ്യും എന്നതിന്റെ ഉദാഹരണം കൂടിയായി വിലയിരുത്തപ്പെടുകയാണ് പൊലീസ് പോസ്റ്റിന്റെ ഷെയറിങ്.
പെൺകുട്ടിയുടെ സഹോദരി മുൻപ് കവൻട്രി യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിട്ടുള്ള സാഹചര്യത്തിൽ ഈ പട്ടണം തീരെ അന്യമല്ല എന്ന സാഹചര്യമാണ് കുട്ടിയെ 120 മൈൽ ദൂരത്തെത്തിച്ചത്. എന്നാൽ വൈകുന്നേരത്തോടെ കവൻട്രി യൂണിവേഴ്‌സിറ്റി പരിസരത്തു നടക്കുന്നത് ശ്രദ്ധയിൽ പെട്ട മലയാളി യുവാക്കൾ പിന്തുടരുക ആയിരുന്നു. ഇവർ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളാണ്. പെൺകുട്ടിയുടെ മുഖം തിരിച്ചറിഞ്ഞ യുവാക്കൾ സഹായത്തിനായി ഈ ഘട്ടത്തിൽ പലരുമായി ബന്ധപ്പെട്ടിരുന്നു. സ്റ്റോക് ഓൺ ട്രെന്റിലെ ക്രിസ്റ്റിയെ വിളിച്ചതോടെ കവൻട്രിയിൽ വനിതകളുടെ സഹായം കിട്ടുമോ എന്നറിയാൻ ക്രിസ്റ്റി പലരേയും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.
എന്നാൽ ബിസിനസ് രംഗത്ത് അറിയപ്പെടുന്ന കവൻട്രിയിലെ മലയാളി കുടുംബം പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത ഉടൻ പെൺകുട്ടിയെ കണ്ടെത്തിയ ലൊക്കേഷനിലേക്ക് പുറപ്പെടുക ആയിരുന്നു. പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത കുടുംബത്തിലെ ഗൃഹനാഥ പെൺകുട്ടിയെ തടഞ്ഞു കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കവേ പൊലീസ് സ്ഥലത്തെത്തി. ഈ ഘട്ടം ആയപ്പോഴേക്കും കുട്ടിയെ ലഭിച്ചു എന്ന സന്ദേശവും ഏവരെയും തേടി എത്തി തുടങ്ങി.
പിന്നീട് എസസ്‌ക്സ് പൊലീസിന് കൈമാറുന്ന പെൺകുട്ടിയുടെ മാനസിക നില, ആരോഗ്യ നില എന്നിവ പരിശോധിച്ച ശേഷമാകും കുടുംബത്തിന് കൈമാറുക. തങ്ങളെ രാപ്പകൽ സഹായിക്കാൻ ഇറങ്ങി തിരിച്ച ഓരോ മലയാളി കുടുംബത്തോടും മാധ്യമ സുഹൃത്തുക്കളോടും നന്ദി പറയുകയാണ് എന്ന കുട്ടിയുടെ പിതാവ് ഇടറിയെത്തിയ വാക്കുകൾ തന്നെ അവർ അനുഭവിച്ച വേദനയുടെ ആഴം വെളിപ്പെടുത്തുന്നത് ആയിരിക്കും. മകളെ കണ്ടെത്താൻ സഹായിച്ച ഓരോ വ്യക്തിയോടും വാട്സാപ്പ് കൂട്ടായ്മകളോടും സോഷ്യൽ മീഡിയ പേജുകൾ എന്നിവയ്‌ക്കൊക്കെയും നന്ദി അറിയിക്കുകയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.