- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ മലയാളി യുവ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു
ലണ്ടൻ: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി യുവാവിന്റെ മരണം. മലയാളി യുവ വ്യവസായി യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കുമ്പളം സ്വദേശി റാഗിൽ ഗിൽസ് (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ പെട്രീഷ്യ ജോഷ്വ. ക്രോയ്ഡോണിലെ വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ കുമ്പളം കല്ലുവിളപൊയ്കയിൽ ഐ. ഗിൽസ്, രാജി ഗിൽസ് എന്നിവരാണ് മാതാപിതാക്കൾ. ഏക സഹോദരൻ അഗിൽ ഗിൽസ്. ഫെബ്രുവരി 14 ന് ഒന്നാം വിവാഹ വാർഷിക ദിനം ആഘോഷിക്കാൻ ഇരിക്കെയാണ് റാഗിലിന്റെ അപ്രതീക്ഷിത വിയോഗം.
റാഗിലിന്റെ കുടുംബം മുപ്പത് വർഷം മുമ്പ് യുകെയിൽ എത്തിയതാണ്. ക്രോയിഡോണിലെ വെസ്റ്റ്കോംബ് അവന്യൂവിൽ താമസിക്കുന്ന റാഗിൽ ഗിൽസ് കേരള ടേസ്റ്റിൽ റീട്ടെയിൽ ഫുഡ് വിൽപന നടത്തുന്ന എൽസി ലിമിറ്റഡിന്റെ ഡയറക്ടർ കൂടിയാണ്.
Next Story