- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഗേജ് ഭാരം വർധിപ്പിച്ച് ഗോ ഫസ്റ്റ് എയർലൈൻ; ആനുകൂല്യം ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച്
മസ്‌കറ്റ്: ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിന്റെ ഭാരം വർധിപ്പിച്ച് ഗോ ഫസ്റ്റ് എയർലൈൻ. മസ്‌കറ്റ്-കണ്ണൂർ സെക്ടറുകളിൽ ഇനി മുതൽ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു.
ഹാൻഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബർ മുതൽ ഡിസംബർ 15 വരെയാണ് ഇത് നിലവിലുള്ളത്. കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയർലൈൻ നേരിട്ട് സർവീസ് നടത്തുന്നത്.
Next Story