- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെ മലയാളികളെ തേടി രണ്ടു മരണ വാർത്തകൾ; വിട വാങ്ങിയത് മാഞ്ചസ്റ്ററിലെ രാഹുലും വിസ്റ്റണിലെ മലയാളി നഴ്സായ ജോമോൾ ജോസും; ഇരുവരുടേയും ജീവനെടുത്തത് കാൻസർ; പ്രാർത്ഥനകൾ വിഫലമാക്കി അപ്രതീക്ഷിത വേർപാടുകൾ
ലണ്ടൻ: യുകെ മലയാളികളെ തേടി രണ്ടു മരണ വാർത്തകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഒരു മരണം സംഭവിച്ചത് മാഞ്ചസ്റ്ററിലും മറ്റൊന്ന് വിസ്റ്റണിലുമാണ്. മാഞ്ചസ്റ്ററിൽ കുടുംബസമേതം താമസിക്കുകയായിരുന്ന ഐടി എഞ്ചിനീയർ രാഹുലാണ് ആദ്യം മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി കാൻസർ ബാധിച്ചു ചികിത്സയിലായിരുന്നു രാഹുൽ. കവൻട്രിയിലെ ഒരു കമ്പനിയിലായിരുന്നു ജോലി. എന്നാൽ വർക്ക് ഫ്രം ഹോം ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്.
എന്നാൽ, കഴിഞ്ഞ മാസം രോഗം ഗുരുതരമാവുകയും തുടർന്ന് ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്യുകയുമായിരുന്നു. അതിനു ശേഷം ഡിസ്ചാർജ്ജ് ചെയ്തിരുന്നില്ല. ഇന്നലെ രാവിലെയാണ് 11.30 ഓടെ മരണം സംഭവിച്ചത്. മാഞ്ചസ്റ്ററിലെ റോയൽ ഇൻഫേർമറി ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന ജോൺസി രാഹുലാണ് ഭാര്യ. 2021ലാണ് ഇവർ യുകെയിൽ എത്തിയത്. ഇവർക്ക് ഏഴു വയസുള്ള ഒരു മകനുണ്ട്, ജോഹാഷ് എന്നാണ് പേര്.
ജോൺസിയും രാഹുലും ജനിച്ചു വളർന്നതെല്ലാം ഛത്തീസ്‌ഗഡിലാണ്. ഇരുവരുടെയും മാതാപിതാക്കളും അവിടെയാണ്. അടുത്തിടെയാണ് രാഹുലിന്റെ പിതാവും സഹോദരിയും രാഹുലിനെ കാണാനായി മാഞ്ചസ്റ്ററിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനാൽ രാഹുലിന്റെ മാതാവിന് വരാനായില്ല. അതുകൊണ്ടു തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം.
രണ്ടാമത്തെ വിയോഗം വിസ്റ്റണിലെ മലയാളി നഴ്സായ ജോമോൾ ജോസിന്റേതാണ്. വിസ്റ്റോൺ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ജോമോൾക്ക് 55 വയസായിരുന്നു പ്രായം. ഇന്നു രാവിലെ വിസ്റ്റോൺ ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്. ജോമോൾ കുറച്ചു ദിവസങ്ങളായി കാൻസർ ബാധിച്ചു ചികിത്സയിൽ ആയിരുന്നു. ജോസ് അബ്രാഹമാണ് ഭർത്താവ്. മൂന്നു മക്കളുമുണ്ട്. നാട്ടിൽ കുറുമുളൂർ പൂത്തറയിൽ പരേതനായ മാത്യുവിന്റെ മകളാണ്.
മറുനാടന് മലയാളി ബ്യൂറോ