- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
യുകെ മലയാളികളെ സങ്കടത്തിലാഴ്ത്തി മലയാളി പെൺകുട്ടിയുടെ മരണം
വാറിങ്ടൺ: യുകെ മലയാളികളെ സങ്കടക്കടലിലാഴ്ത്തിയാണ് അൽപനേരം മുമ്പ് രണ്ടു മരണ വാർത്തകൾ എത്തിയത്. മാഞ്ചസ്റ്ററിലെ രാഹുൽ എന്ന യുവാവിന്റേതും വിസ്റ്റണിലെ ജോമോൾ ജോസിന്റേതുമായിരുന്നു ആ വിയോഗങ്ങൾ. കാൻസർ ബാധിച്ചു മരിച്ച ഇരുവരുടേയും മരണം നൽകിയ ആഘാതം ഉൾക്കൊള്ളും മുന്നേ മൂന്നാമതൊരു ജീവൻ കൂടി നഷ്ടപ്പെട്ടുവെന്ന വിവരമാണ് എത്തിയിരിക്കുന്നത്. വാറിങ്ടണിലെ ബാബു മാമ്പള്ളി, ലൈജു ദമ്പതികളുടെ രണ്ടാമത്തെ മകളായ മെറീന ബാബു എന്ന 20കാരിയാണ് മരണത്തിനു കീഴടങ്ങിയത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് മെറീനയുടെ മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്ലഡ് കാൻസറിനെത്തുടർന്ന് റോയൽ ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മെറീന. കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് കീമോ തെറാപ്പി ആരംഭിച്ചിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിയായിരുന്നു മെറീന ബാബു. മൂത്ത സഹോദരി മെർലിൻ വാറിങ്ടൺ എൻഎച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.