- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ഒരുമാസം മുമ്പ് യുകെയിൽ എത്തിയ മലയാളി യുവാവ് മരിച്ചു
ലണ്ടൻ: ഒരു മാസം മുമ്പ് യുകെയിലെത്തിയ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡേവിഡ് സൈമൺ (25) ആണ് ലണ്ടൻ ചാറിങ് ക്രോസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം മരിച്ചത്. സ്റ്റുഡന്റ് വിസയിലാണ് യുവാവ് ലണ്ടനിലെത്തിയത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചാറിങ് ക്രോസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ രക്താർബുദമാണെന്ന് കണ്ടെത്തുകയായിരുന്നു. ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് റോഹാംപ്റ്റണിൽ എംഎസ് സി ഫിനാൻഷ്യൽ മാനേജ്മെന്റ് വിദ്യാർത്ഥിയായിരുന്നു. രാജസ്ഥാനിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമാണ് ഡേവിഡ് സൈമൺ.
Next Story