- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുറൈദയിലെ ആദൃകാല പ്രവാസികളിൽ ഒരാൾ; 40 വർഷത്തിലധികമായി ബുറൈദയിലെ പ്രിയപ്പെട്ടവർക്ക് 'സതൃണ്ണൻ'; ഖസീം പ്രവാസി സംഘം അംഗം; അഞ്ചലിലെ സത്യദേവൻ അവധി കഴിഞ്ഞെത്തിയത് നാല് മാസം മുമ്പ്; സൗദിയിൽ മലയാളി മരിച്ചു
റിയാദ്: കൊല്ലം അഞ്ചൽ പെരുമണ്ണൂർ സ്വദേശി അറക്കൽ പാറവിള പുത്തൻവീട്ടിൽ സത്യദേവൻ പരിചയക്കാർക്ക് സത്യണ്ണനായിരുന്നു, രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി മരിക്കുമ്പോൾ അതുൾക്കൊള്ളാൻ സത്യണ്ണനെ സ്‌നേഹിക്കുന്നവർക്കാകുന്നില്ല.
സൗദിയിലെ ഖസീം പ്രവിശ്യയിലെ ബുറൈദയിൽ നാഷനൽ ആശുപത്രിയിലായിരുന്നു മരണം. 67 വയസ്സായിരുന്നു സത്യദേവന്. ബുറൈദയിലെ ആദൃകാല പ്രവാസികളിൽ ഒരാളായിരുന്നു 'സതൃണ്ണൻ' എന്ന് അടുപ്പക്കാർ വിളിക്കുന്ന സത്യദേവൻ. 40 വർഷത്തിലധികമായി ബുറൈദയിൽ പ്രവാസിയായി. ഖസീം പ്രവാസി സംഘം അംഗമായിരുന്നു. നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്.
തങ്കമണിയാണ് ഭാര്യ. മക്കൾ - സൗമ്യ, അരുൺ. മരുമക്കൾ - റാം മോഹൻ, അക്ഷര. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിനായി ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയുടെ നേതൃത്വത്തിൽ നടപടി തുടങ്ങി.