- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മും മുസ്ലിം ലീഗും ഒരുമിച്ചു; ഷാർജാ ഇന്ത്യൻ അസോസിയേഷനിൽ കോൺഗ്രസ് തകർന്ന് തരിപ്പണമായി; 14 സീറ്റിൽ 13ഉം നേടി മതേതര ജനാധിപത്യ മുന്നണിക്ക് ജയം; ശ്രീരാമകൃഷ്ണന്റെ സഹോദരനിലേക്ക് ഭരണ നേതൃത്വം; നിസാർ തളങ്കര പ്രസിഡന്റും; ഇത് ഗൾഫിലെ 'കേരളാ മോഡൽ' പരീക്ഷണമോ? കെ എം സി സി നീക്കം നിർണ്ണായകം
അബുദാബി: ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പിൽ ലീഗ്-സിപിഐഎം മുന്നണിയായ മതേതര ജനാധിപത്യ മുന്നണിക്ക് ജയം. കെ എം സി സി നേതാവ് നിസാർ തളങ്കര, സിപിഐഎം സംഘടനയായ മാസിന്റെ നേതാവ് ശ്രീപ്രകാശ് എന്നിവർ നേതൃത്വം നൽകിയ പാനലാണ് വിജയിച്ചത്. മുൻ സ്പീക്കർ കൂടിയായ ശ്രീരാമകൃഷ്ണന്റെ സഹോദരനാണ് ശ്രീപ്രകാശ്. കേരളത്തിൽ സിപിഎം ലീഗ് സഹകരണം ചർച്ചകളിൽ എത്തുമ്പോഴാണ് ഷാർജയിലെ കൂറു മുന്നണിയുടെ വിജയം.
മുൻ പ്രസിഡന്റ് ഇ പി ജോൺസൺ, നിലവിലെ പ്രസിഡന്റ് വൈ എ റഹീം എന്നിവർ നേതൃത്വം നൽകിയ കോൺഗ്രസ് സംഘടനകളുടെ മുന്നണിയായ ജനാധിപത്യ മുന്നണിയെയാണ് മതേതര ജനാധിപത്യ മുന്നണി പരാജയപ്പെടുത്തിയത്. ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. ദുബായിലെ ഷാർജ ഇന്ത്യൻ സ്‌കൂളിലാണ് പോളിങ് നടന്നത്. പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഷാർജ ഇന്ത്യൻ സ്‌കൂളുകളുടെ ഭരണചുമതല ആർക്ക് എന്നത് കൂടി നിശ്ചയിക്കുന്നത് ഈ തെരഞ്ഞെടുപ്പ് ഫലമാണ്. കോൺഗ്രസിനെ ഫലം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
പ്രവാസികൾക്ക് യൂണിവേഴ്‌സിറ്റി ഉൾപ്പെടെയുള്ള വാഗ്ദാനമാണ് കോൺഗ്രസ് മുന്നണി മുമ്പോട്ട് വെച്ചിരുന്നത്. അസോസിയേഷൻ അംഗങ്ങളുടെ ക്ഷേമവും, പ്രവാസി സമൂഹത്തിന്റെ ക്ഷേമവുമാണ് മതേതര ജനാധിപത്യ മുന്നണി നൽകിയിരുന്ന വാഗ്ദാനം. ബിജെപി സംഘടനയായ ഐപിഎഫ് നേതൃത്വം നൽകുന്ന സമഗ്ര വികസന മുന്നണിയും മത്സര രംഗത്തുണ്ടായിരുന്നു. ലീഗും സിപിഎമ്മും ഒരുമിച്ചപ്പോൾ ആ പാനലിന് വമ്പൻ വിജയം സ്വന്തമാക്കി.
മുൻ പ്രസിഡന്റ് ഇ.പി ജോൺസൻ, നിലവിലെ പ്രസിഡന്റ് വൈ. എ. റഹീം എന്നിവർ നേതൃത്വം നൽകുന്ന കോൺഗ്രസ് സംഘടനകളുടെ മുന്നണിയായ ജനാധിപത്യ മുന്നണിക്ക് കനത്ത തിരിച്ചടിയാണ് ഫലം. അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഭൂരിപക്ഷത്തിൽ പാനൽ തിരഞ്ഞെടുക്കപ്പെടുന്നത്. അതേസമയം കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവാസികളുടെ ക്ഷേമം മുൻനിർത്തിയുള്ള കൂട്ടുകെട്ടാണിതെന്ന് ജനാധിപത്യ മുന്നണി വ്യക്തമാക്കി.
മുസ്ലിംലീഗ് പോഷക സംഘടനയായ കെഎംസിസിയും സിപിഎം അനുകൂല സംഘടന മാസും എൻ ആർഐ ഫോറവും ചേർന്നുള്ള ജനാധിപത്യ മുന്നണിയാണ് അട്ടിമറി വിജയം നേടിയത്. പതിനാല് സീറ്റുകളിലേക്ക് നടന്ന മൽസരത്തിൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയും അടക്കം പതിമൂന്ന് സീറ്റുകളും ജനാധിപത്യ മുന്നണി സ്വന്തമാക്കി. അടുത്ത രണ്ടുവർഷം ഷാർജ ഇന്ത്യൻ അസോസിയേഷനെ ജനാധിപത്യ മുന്നണി നയിക്കും.
നിലവിലെ പ്രസിഡന്റ് വൈ.എ. റഹീമിനെ വൻ ഭൂരിപക്ഷത്തിന് തോൽപിച്ചാണ് മാസിന്റെ ശ്രീപ്രകാശ് പുരയത്ത് പുതിയ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. കക്ഷി രാഷ്ട്രീയമല്ല മറിച്ച് പ്രവാസികളുടെ ക്ഷേമമാണ് ലക്ഷ്യമെന്നും അതിനായി സമാനമനസ്‌കരായ ആരുമായും കൂട്ടുകൂടുമെന്നും ജനാധിപത്യ മുന്നണി വ്യക്തമാക്കി.
പ്രസിഡന്റ് സ്ഥാനത്തേക്ക് വാശിയേറിയ പോരാട്ടത്തിന് ഒടുവിലാണ് കെഎംസിസി സ്ഥാനാർത്ഥി നിസാർ തളങ്കരയുടെ വിജയം. എൻആർഐ ഫോറത്തിന്റെ ഷാജി ജോൺ ആണ് ട്രഷ്‌റർ. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണിക്ക് ആകെ ഒരു സീറ്റിലാണ് വിജയിക്കാനായത്. രാവിലെ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കുമ്പോൾ 1374 പേരാണ് വോട്ടുചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ