- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി തേംസ് നദിയിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്; മിത് കുമാർ ബിരുദ പഠനത്തിനൊപ്പം ആമസോണിൽ പാർട്ട്ടൈം ജോലിക്കായും കഴിയുകയായിരുന്നു
ലണ്ടൻ: ഉന്നതപഠനത്തിനായി ഇന്ത്യയിൽ നിന്നും ലണ്ടനിൽ എത്തിയ യുവാവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ലണ്ടനിലെ ഷെഫീൽഡ് ഹാലം സർവകലാശാലയിൽ ബിരുദ പഠനത്തിനായി എത്തിയ മിത്കുമാർ പട്ടേൽ(23) ആണ് തേംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു കാലമായി യുവാവിനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതും.
കഴിഞ്ഞ മാസം 17 മുതൽ യുവാവിനെ കാണാനില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ലണ്ടനിലെ കാനറി വാർഫ് പ്രദേശത്തിന് സമീപത്തുള്ള നദിയിൽ നിന്നാണ് മിത്കുമാറിന്റെ മൃതദേഹം മെട്രോപൊളിറ്റൻ പൊലീസ് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സെപ്റ്റംബർ 19നാണ് യുവാവ് ലണ്ടനിൽ എത്തുന്നത്. ഷെഫീൽഡ് ഹാലം സർവകാലാശാലയിൽ നിന്നും ബിരുദ പഠനവും ഒപ്പം ആമസോണിൽ പാർട്ട്ടൈം ജോലിക്കായും മിത്കുമാർ നവംബർ ഇരുപതിന് ഷെഫീൽഡിലേക്ക് താമസം മാറാൻ തീരുമാനിച്ചതായിരുന്നു.
ഇതിനിടയിലാണ് യുവാവിനെ കാണാതായത്.കോളേജിലേക്ക് പോയി തിരികെ വരുന്നതിനിടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് നിന്നും മിത്കുമാറിന്റെ മുറിയുടെ താക്കോലും പൊലീസ് കണ്ടെടുത്തു. നാട്ടിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് മിത്കുമാറെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ വിവരം.
യുവാവിന്റെ അപ്രതീക്ഷിത മരണം വിഷമകരമായിരുന്നുവെന്നും അതിനാൽ കുടുംബത്തെ സഹായിക്കുന്നതിന് പണം സമാഹരിച്ച് നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും ലണ്ടനിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.
മറുനാടന് ഡെസ്ക്