- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി പൂർത്തിയാകേണ്ടത് എംബാം, എംബസി നടപടികൾ; ഇംഗ്ലണ്ടിൽ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെയും കുട്ടികളുടെയും മൃതദേഹം അടുത്താഴ്ച്ചയോടെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷ; നടപടികൾ ക്രമങ്ങൾ പുരോഗമിക്കുന്നത് കേന്ദ്രസഹമന്ത്രിയുടെയും എം പിമാരുടെയും നേതൃത്വത്തിൽ
വൈക്കം: ഇംഗ്ലണ്ടിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകൾ അഞ്ജു(39)വിന്റെയും മക്കളായ ജീവ(ആറ്), ജാൻവി(നാല്) എന്നിവരുടെയും മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കാനാകുമെന്ന് പ്രതീക്ഷ. പൊലീസ് നടപടികളെല്ലാം പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുനൽകി.
നിലവിൽ മൃതദേഹങ്ങൾ അവിടത്തെ ഫ്യൂണറൽ ഡയറക്ടേഴ്സിന്റെ പക്കലാണ്. എംബാം, എംബസി നടപടികൾ, വിമാനടിക്കറ്റുകൾ തുടങ്ങിയവയെല്ലാം ഫ്യൂണറൽ ഡയറക്ടേഴ്സാണ് കൈകാര്യംചെയ്യുന്നത്. ഈ നടപടികൾ പൂർത്തിയാക്കി ഉടൻ നാട്ടിലേക്ക് അയക്കാൻ സാധിക്കുമെന്നാണ് അവിടത്തെ മലയാളികൾ നൽകുന്ന വിവരം.
കേന്ദ്രസഹമന്ത്രി വി. മുരളീധരൻ,തോമസ് ചാഴികാടൻ എംപി., സുരേഷ് ഗോപി തുടങ്ങിയവർ മുഖേനയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.ഇംഗ്ലണ്ടിലെ കെറ്ററിങ്ങിൽ കഴിഞ്ഞ 15-ന് രാത്രിയാണ് അഞ്ജുവിനെയും മക്കളായ ജീവ, ജാൻവി എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് കണ്ണൂർ ഇരിട്ടി പടിയൂർ ചേലേവാലിൽ സാജു(52)വിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.വെക്കം കുലശേഖരമംഗലം ആറായ്ക്കൽ അശോകന്റെ മകളാണ് അഞ്ജു. ഇരുവരും 2012-ലാണ് ബെംഗളൂരുവിൽ വിവാഹിതരായത്. ഒരുവർഷം മുമ്പാണ് കെറ്ററിങ്ങിൽ താമസത്തിനെത്തിയത്.സാജു ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. സാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ജുവിന്റെയും മക്കളായ ജീവ , ജാൻവി എന്നിവരുടെയും മൃതദേഹങ്ങൾ കാത്ത് കുലശേഖരമംഗലം ഇത്തിപ്പുഴയിലെ കുടുംബം കഴിയുകയാണ്.
അഞ്ജുവിന്റെ മാതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തിയ സ്ഥലത്തോടു ചേർന്നു തന്നെ ഇവരെയും സംസ്‌കരിക്കണം എന്നാണ് അച്ഛൻ ആറാക്കൽ അശോകന്റെ ആഗ്രഹം. പൊലീസ് നടപടികൾ പൂർത്തിയായ ശേഷമായിരിക്കും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുക എന്നാണ് ലഭിച്ച വിവരം.
2021 ഒക്ടോബറിലാണ് ഇവർ ബ്രിട്ടനിൽ താമസം തുടങ്ങിയത്. മൂവരുടെയും പോസ്റ്റ്മോർട്ടം പരിശോധനയിൽ കൈ ഉപയോഗിച്ചോ തുണി കൊണ്ടോ ശക്തമായി കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചതാണ് മരണ കാരണമെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് അഞ്ജുവിന്റെ പിതാവ് അശോകൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ