സിഡ്‌നി: ന്യൂസിലാൻഡിൽ മീൻപിടിത്തത്തിന് പോയപ്പോൾ അപകടത്തിൽ രണ്ട് മലയാള യുവാക്കൾ മരിച്ചെന്ന വാർത്ത ഏതാനും ആഴ്‌ച്ചകൾക്ക് മുമ്പാണ് പുറത്തുവന്നത്. അന്നത്തെ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പ് രണ്ട് മലയാളി യുവതികൾ ഓസ്‌ട്രേലിയയിൽ കടലിൽ വീണു മരിച്ചെന്ന വാർത്തയും പുറത്തുവന്നു. കണ്ണൂർ എടക്കാട് നടാൽ ഹിബാസിൽ മർവ്വ ഹാഷിം (33), കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി -38) എന്നിവരാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ മരിച്ചത്. ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ വച്ചാണ് അപകടം ഉണ്ടായത്.

തിങ്കളാഴ്ച വൈകീട്ട് സിഡ്‌നി സതർലാൻഡ് ഷയറിലെ കുർണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തിൽ എത്തിയതായിരുന്നു ഇരുവരും. ഇവർ കടലിനോട് ചേർന്ന പാറക്കെട്ടിലൂടെ നടന്നുപോകുമ്പോൾ കാലുതെറ്റി കടലിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയും വീണെങ്കിലും അവരെ രക്ഷാപ്രവർത്തകർ കരക്കെത്തിച്ചു. തുടർന്നുള്ള ഹെലികോപ്ടറിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിന് ഒടുവിലാണ് രണ്ട് പേരുടെയും മൃതേഹം കണ്ടെത്തിയത്.

മർവയുടെയും ഷാനിയുടെയും മരണം സിഡ്‌നിയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്. ശക്തമായ തിരമാലകളും വഴുവഴുപ്പുമുള്ള പാറകളാണ് ഇവിടുത്തേത്ത. മുങ്ങി മരണം നടന്ന പ്രദേശം ബ്ലാക് സ്‌പോട്ട് എന്നാണ് പ്രദേശവാസികൾക്കിടയിൽ അറിയപ്പെടുന്ന്. അപകട സ്ഥലത്ത് ഇതിന് മുമ്പും സമാന അപകടങ്ങൽ ഉമ്ടായിട്ടുണ്ട്.

കണ്ണൂർ കോർപറേഷൻ കൗൺസിലർ ഫിറോസ ഹാഷിമിന്റെയും-കെ.എം.സി.സി സ്ഥാപക നേതാവ് പരേതനായ സി. ഹാഷിമിന്റെയും മകളാണ് മർവ്വ ഹാഷിം. ആസ്ട്രേലിയയിലെ കെ.എം.സി.സി നേതാവാണ്. ഭർത്താവ്: ഡോ. സിറാജുദ്ദീൻ (കാസർകോട്). മക്കൾ: ഹംദാൻ, സൽമാൻ, വഫ. സഹോദരങ്ങൾ: നൂറുൽ ഹുദ (കാനഡ), ഹിബ (ഷാർജ), ഹാദി (ബിടെക് വിദ്യാർത്ഥി).

ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയിൽ നിന്നനും മാസ്റ്റർ ഓഫ് സ്‌നബിലിറ്റിയിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ് മർവ. യുകെജി കാലം മുതൽ പ്ലസു വരെ സൗദി അറേബ്യയിലെ ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലായിരുന്നു പഠനം. 2007ൽ കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജിൽ നിന്നും ബിരുദവും 2020ൽ ഓസ്‌ട്രേലിൻ കർടിൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും എൻവിറോൺമെന്റ് ആൻഡ് ക്ലൈമറ്റ് എമർജൻസിയിൽ ബിരുദാനന്ദര ബിരുദവും നേടിയിരുന്നു.

കോഴിക്കോട് കൊളത്തറ ടി.കെ. ഹാരിസിന്റെ ഭാര്യയാണ് രെഷ ഹാരിസ്. മക്കൾ: സായാൻ അയ്മിൻ, മുസ്‌ക്കാൻ ഹാരിസ്, ഇസ്ഹാൻ ഹാരിസ്. പിതാവ്: എ.എസ്. റഹ്മാൻ. മാതാവ്: ലൈല. സഹോദരങ്ങൾ: ജുഗൽ, റോഷ്ന.