- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിട്ടനിലെ വ്യാജരേഖക്കാർക്ക് പിടിവീഴുന്നു!
ലണ്ടൻ: നഗരാതിർത്തിയിലെ ഒർ ഗ്യാരേജിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് റെയ്ഡ് ചെയ്തതിനു പിന്നാലെ, അഭയാർത്ഥികൾക്ക് വ്യാജ രേഖകൾ ചമച്ചു നൽകി വിസ ലഭിക്കാൻ സഹായിക്കുന്ന ഒരു മൂന്നംഗ സംഘം പിടിയിലായി. ഇത്തരത്തിൽ വ്യാജ അപേക്ഷകളും, രേഖകളും ചമച്ചു നൽകി 10,000 പൗണ്ട് വരെ ഫീസായി ഈടാക്കുന്ന മാഫിയയെ കുറിച്ച് നേരത്തെ ഡെയ്ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ തുടർനടപടി ആയിട്ടായിരുന്നു ഇന്നലെ രാവിലെ ഈ ഓഫീസ് റെയ്ഡ് ചെയ്തതും മൂന്ന് പേരെ അറസ്റ്റ് ചെയ്തതും.
അറസ്റ്റിലായവരിൽ ദമ്പതികളും ഉൾപ്പെടുന്നു. വിദേശത്തു നിന്നും അനധികൃതമായി എത്തുന്ന കുടിയേറ്റക്കാർക്ക് യു കെയിൽ താമസിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനാവശ്യമായ രേഖകൾ വ്യാജമായി നിർമ്മിച്ച് നൽകുന്നവരാണ് ഇവർ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രത്യേകിച്ച് ചൈനാക്കാരെ സഹായിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇവർ ഒരു വ്യക്തിയിൽ നിന്നും 3000 പൗണ്ട് വരെയാണ് വ്യാജ രേഖകളുടെ നിർമ്മാണത്തിനായി ഈടാക്കിയിരുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ബ്രിട്ടീഷ് വംശജരും ചൈനീസ് വംശജനും ഉണ്ടെന്ന്ഹോം ഓഫീസ് വക്താവ് അറീയിച്ചു. നേരത്തെ അനധികൃത കുടിയേറ്റക്കാരൻ എന്ന വ്യാജേന ഡെയ്ലി മെയിൽ റിപ്പോർട്ടർ ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്ന നിയമജ്ഞർ ഉൾപ്പടെ ചിലരെ സമീപിച്ച് അക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ഡെയ്ലി മെയിലിന്റെ ഈ നടപടി എം പിമാർ ഉൾപ്പടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.ഇന്നലെ കിഴക്കൻ മാഞ്ചസ്റ്ററിലെ, ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഓഫീസിലെ റെയ്ഡിന് ഡെയ്ലി മെയിൽ റിപ്പോർട്ടറേയും ഫോട്ടോഗ്രാഫറെയും ക്ഷണിച്ചിരുന്നു.
ഒരു ഗ്യാരേജിനെ അക്ഷരാർത്ഥത്തിൽ ഓഫീസ് ആക്കി മാറ്റീയിരുന്നു. അഞ്ച് വർക്ക്സ്റ്റേഷനുകളും, പ്രിന്റിങ് ഉപകരണങ്ങളും, എന്തിനധികം, അകഭാഗത്തിന് ഭംഗി വർദ്ധിപ്പിക്കാൻ മുളകൾകൊണ്ടുള്ള പൂപ്പാത്രങ്ങളും ഒക്കെയുണ്ടായിരുന്നതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. സെക്യുരിറ്റി ലൈറ്റുകൾ, സി സി ടി വ്, ഒന്നിലധികം അലാമുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും അവിടെ ഉണ്ടായിരുന്നു.
ഓഫീസിൽ ഉണ്ടായിരുന്ന മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. കമ്പ്യുട്ടറും മറ്റു ഉപകരണങ്ങളും കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ജൂലായിൽ ആയിരുന്നു വ്യാജ അഭയാർത്ഥിഅപേക്ഷകൾക്കായി വ്യാജ മനുഷ്യാവകാശ പ്രശ്നങ്ങൾ വരെ രേഖകളാക്കി കൊടുക്കുന്ന സംഘത്തെ കുറിച്ച് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. റിപ്പോർട്ടർ സമീപിച്ചവരിൽ ഒരാൾ അവകാശപ്പെട്ടത്, ലൈംഗിക പീഡനം, അടിമപ്പണി ചെയ്യിക്കൾ, അനധികൃതമായി തടങ്കലിൽ വയ്ക്കൽ തുടങ്ങി ഏത് മനുഷ്യാവലാശ ധ്വംസനങ്ങളും തെളിയിക്കുന്ന രേഖകൾ തയ്യാറാക്കി തരാമെന്നായിരുന്നു.
ഡെയ്ലി മെയിൽ റിപ്പോർട്ട് പുറത്തു വന്നതോറെ സോളിസിറ്റേഴ്സ് റെഗുലേഷൻ ഏജൻസി മൂന്ന് നിയമസ്ഥാപനങ്ങളുടെ റെജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. കുബുദ്ധികളായ ഇത്തരം ഇമിഗ്രേഷൻലോയർമാരെ ജയിലിലടക്കുമെന്ന് അന്നത്തെ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ പറയുകയും ചെയ്തിരുന്നു. ആഗസ്റ്റിൽ ഇതിനായി വ്യാപകമായ അന്വേഷണം ആരംഭിച്ച്. പിന്നീട് ഇത് നിയമജ്ഞർ അല്ലാത്തവരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഇമിഗ്രേഷൻ സർവീസസ് കമ്മീഷണർ അതല്ലെങ്കിൽ അതുപോലെ അധികാരപ്പെട്ട മറ്റ് ഏതെങ്കിലും ഏജൻസികളിൽ റെജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ഇമിഗ്രേഷൻ സംബന്ധിച്ച ഉപദേശങ്ങൾ നൽകുവാൻ കഴിയില്ല. മാഞ്ചസ്റ്ററിലെ സ്ഥാപനത്തിന് ഇതൊന്നും ഉണ്ടായിരുന്നില്ല താനും.