- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി മുതൽ യു. കെ വിസയ്ക്കായി ഇന്ത്യയിലെ താജ്, റാഡിസൺ ബ്ലൂ തുടങ്ങിയ പ്രമുഖ ഹോട്ടലുകൾ വഴിയും അപേക്ഷിക്കാം; ബാംഗ്ലൂർ, മാംഗ്ലൂർ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിൽ ഉള്ളവർക്ക് ഈ സൗകര്യം നിലവിൽ വന്നു
ന്യൂഡൽഹി: ഇന്ത്യാക്കാർക്ക് യു കെ സന്ദർശനം കൂടുതൽ എളുപ്പമാവുകയാണ്. ബാംഗ്ലൂർ, മംഗലാപുരം, വിശാഖപട്ടണം എന്നീ നഗരങ്ങളിൽ ഉള്ളവർക്ക് ഏറ്റവും അടുത്ത താജ് ഹോട്ടൽ വഴി വിസയ്ക്കായി അപേക്ഷിക്കാം. ബംഗലൂരു വൈറ്റ്ഫീൽഡിലുള്ള വിവാന്റാ ബെംഗലൂരു, മംഗലാപുരം ഓൾഡ് പോർട്ട് റോഡിലുള്ള വിവാന്റാ മാംഗ്ലൂർ, വിശാഖപട്ടണത്തെ ഗെയ്റ്റ്‌വേ ഹോട്ടൽ എന്നിവിടങ്ങളിൽ ഇതിനുള്ള സൗകര്യം നിലവിൽ വന്നു കഴിഞ്ഞു.
അധികം താമസിയാതെ, നിങ്ങൾക്ക് സമീപമുള്ള താജ്- റാഡിസൺ ഹോട്ടലുകൾ വഴി നിങ്ങൾക്ക് വിസയ്ക്കായി അപേക്ഷിക്കാൻ കഴിയും. ഇതുമായി ബന്ധപ്പെട്ട ഒരു കരാർ വി എഫ് എസ് ഗ്ലോബൽ, ടാറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഹോട്ടൽ കമ്പനിയുമായും റാഡിസൺ ഹോട്ടൽ ഗ്രൂപ്പുമായും ഉണ്ടാക്കി കഴിഞ്ഞു. നിലവിൽ ബാംഗ്ലൂർ, മംഗലാപുരം, വിശാഖപട്ടണം നിവാസികൾക്ക് സമീപത്തുള്ള താജ് ഹോട്ടലുകൾ വഴി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
അതുപോലെ വിസ അപേക്ഷകർക്ക്, അമൃത്സറിലെ റാഡിസൺ ബ്ലൂ ഹോട്ടൽ, റെഡ് ചണ്ഡിഗഡ് മൊഹല്ലി, പാർക്ക് പ്ലാസ ലുധിയാന, റാഡിസൺ നോയ്ഡ എന്നീ ഹോട്ടലുകളിലെ പ്രീമിയം അപ്ലികേഷൻ സെന്ററുകളിൽ നിന്നും അപ്പോയിന്റ്മെന്റുകളും എടുക്കാവുന്നതാണ്. ഈ വേനൽക്കാലത്ത് ഇവിടങ്ങളിൽ അപേക്ഷകൾ സമർപ്പിക്കാനും ബയോ മെട്രിക് വിവരങ്ങൾ നൽകുവാനും കഴിയും.
അപ്പോയിന്റ്മെന്റ് നിർബന്ധമാണ്. ഒരിക്കൽ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ 240 ദിവ്സങ്ങൾക്കുള്ളിൽ അപ്പോയിന്റ്മെന്റ് അറ്റൻഡ് ചെയ്ത് ബയോമെട്രിക് വിവരങ്ങൾ നൽകുകയും അപേക്ഷ പ്രക്രിയ പൂർത്തിയാക്കുകയും വേണം. അപ്പോയിന്റ്മെന്റ് സമയത്തിന് 24 മണിക്കൂർ മുൻപ് വരെ നിങ്ങൾക്ക് നിങ്ങളുടെ ബയോമെട്രിക് വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്.
മറുനാടന് ഡെസ്ക്