- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലിൽ കഴിയുന്ന പ്രവാസി മലയാളികൾ അടക്കമുള്ളവർക്ക് ആശ്വാസം; യുഎഇയിൽ 1,025 തടവുകാർക്ക് മോചനം; പ്രഖ്യാപനം റംസാന് മുന്നോടിയായി; തടവുകാർക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കിൽ അവ ഏറ്റെടുക്കുമെന്നും യുഎഇ പ്രസിഡന്റ്
അബുദാബി: യു.എ.ഇയിൽ വിവിധ കേസുകളിൽ തടവ് ശിക്ഷയനുഭവിക്കുന്ന 1,025 പേരെ മോചിപ്പിക്കാൻ തീരുമാനം. റംസാനോട് അനുബന്ധിച്ചാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രഖ്യാപനം. ഇതോടെ മലയാളികൾ അടക്കമുള്ളവർക്ക് മോചനം ലഭിക്കാൻ അവസരമാണ്. പ്രസിഡന്റിന്റെ മാനുഷിക പരിഗണന നൽകിയുള്ള സംരംഭങ്ങളുടെ ഭാഗമായാണ് നടപടി.
ശിക്ഷവിധിക്കപ്പെട്ടവർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തിന്റെ ദുരിതങ്ങൾക്ക് അയവുവരുത്താനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പ്രഖ്യാപനത്തിലൂടെ തെറ്റുകൾ പൊറുക്കുന്നതിന്റെ മാഹാത്മ്യം ഉയർത്തിപ്പിടിക്കാനും യു.എ.ഇ. ഭരണകൂടം ലക്ഷ്യമിടുന്നു. റംസാൻ മാസത്തിന് മുന്നോടിയായി ശിക്ഷിക്കപ്പെട്ടവർക്ക് കുടുംബവുമായി കൂടിച്ചേരാനും ശരിയായ പാതയിൽ സാമൂഹികവും തൊഴിൽപരവുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമായികൂടെ മോചനം കണക്കാക്കുമെന്നാണ് ഭരണകൂടം കരുതുന്നത്.
മറുനാടന്‍ ഡെസ്‌ക്