- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ലണ്ടൻ: അഭയാർത്ഥിത്വം അംഗീകരിച്ച് കിട്ടുവാനായി അപേക്ഷകനിൽ നിന്നും 2000 പൗണ്ട് കൈക്കൂലി വാങ്ങിയ ഹോം ഓഫീസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. ഈ അഴിമതിക്കായി ഹോം ഓഫീസിലെ അതിപ്രധാനമായ രേഖകളിൽ പലതും ഉപയോഗിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ ജീവനക്കാരനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി ഹോം ഓഫീസ് അറിയിച്ചിട്ടുണ്ട്.
ജീവനക്കാർ ഉന്നത നിലവാരം പുലർത്തുമെന്നാണ് ഹോം ഓഫീസ് കരുതുന്നതെന്ന് ഹോം ഓഫീസ് വക്താവ് പറഞ്ഞു. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂറ്റുതൽ പ്രതികരിക്കുന്നില്ല എന്നും വക്താവ് അറിയിച്ചു. എന്നാൽ, അതിയായ ആശങ്ക ഉളവാക്കുന്ന ആരോപണം എന്നായിരുന്നു ലേബർ ഷാഡോ ഇമിഗ്രേഷൻ മിനിസ്റ്റർ സ്റ്റീഫൻ കിന്നോക്ക് പ്രതികരിച്ചത്. അഭയാർത്ഥി സംവിധാനത്തിൽ കൺസർവേറ്റീവ് പാർട്ടിയുടെ സർക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്ക് ഇരയായ വ്യക്തിയുമായി സംസാരിച്ചതായും ബി ബി സി റിപ്പോർട്ടിൽ പറയുന്നു. ആളെ തിരിച്ചറിയുന്നത് ഒഴിവാക്കുന്നതിനായി റെനാസ് എന്ന പേര് നൽകിയാണ് ബി ബി സി സംഭവം റിപ്പോർട്ട് ചെയ്തത്. വടക്കൻ ഇംഗ്ലണ്ടിൽ അഭയാർത്ഥി കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയുന്ന ഒരു ഉദ്യോഗ്‌സസ്ഥനാണ് താനുമായി ബന്ധപ്പെട്ടതെന്ന് ഇയാൾ പറയുന്നു. 2024 മാർച്ചിനായിരുന്നു ഇയാൾക്ക് ആദ്യ ഫോൺ വിളി വരുന്നത്. റെനാസിനെ പോലെയുള്ളവരിൽ 95 ശതമാനം പേരുടെ അപേക്ഷകളും നിരസിക്കപ്പെടുകയാണ് എന്നായിരുന്നു അന്ന് വിളിച്ചയാൾ റെനാസിനോട് പറഞ്ഞത്.
എന്നാൽ, നേരിട്ട് പണം നൽകിയാൽ അപേക്ഷ സ്വീകരിക്കപ്പെടുമെന്ന് ഉറപ്പാണെന്നും അയാൾ പറഞ്ഞതായി റെനാസ് പറയുന്നു. തന്റെ അപേക്ഷ നിരസിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പായെന്നും, എന്നാൽ, താൻ അയാൾക്ക് പണം നൽകിയാൽ അപേക്ഷ സ്വീകരിക്കപ്പെടുമെന്ന് അയാൾ ഉറപ്പു നൽകിയതായും റെനാസ് പറയ്ഹുന്നു. 2000 പൗണ്ട് ആയിരുന്നത്രെ അയാൾ ചോദിച്ചത്. തന്റെ അപേക്ഷയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും ആ ഉദ്യോഗസ്ഥൻ ഉറപ്പു നൽകിയത്രെ.
പിന്നീട് ഈ ഉദ്യോഗസ്ഥൻ വീഡിയോ കോൾ വിളിച്ചപ്പോൾ, ഒരു മുൻ പത്രപ്രവർത്തകൻ കൂടിയായ റെനാസ് അത് റെക്കോർദ് ചെയ്ത് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ആദ്യം ഇതൊരു തട്ടിപ്പാണെന്നാണ് കരുതിയതെങ്കിലും, പിന്നീട് വിളിക്കുന്നയാൾ ഹോം ഓഫീസ് ഉദ്യോഗസ്ഥനാണെന്ന് ഉറപ്പായതോടെയാണ് താൻ ഈ നടപടിക്ക് മുതിർന്നതെന്ന് റെനാസ് പറയുന്നു. നിരവധി കേസ് ഫയലുകൾ ഉൾക്കൊള്ളുന്ന ഹോം ഓഫീസ് സോഫ്റ്റ്‌വെറ്റയർ ഉള്ള ഒരു ലാപ് ടോപ് ഈ ഉദ്യോഗസ്ഥൻ ഉപയോഗിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. സമൂഹത്തിൽ ഏറെ പ്രശ്നങ്ങൾ അനുഭവിക്കുന്നവരെയായിരുന്നു ഈ ഉദ്യോഗസ്ഥൻ ലക്ഷ്യം വെച്ചതെന്ന് റെനാസ് പറയുന്നു.
തന്റെ മാതൃ രാജ്യത്ത് ഭരണകൂട ഭീകരത നേരിടെണ്ടി വന്നതിനാലാണ് താൻ യു കെയിൽ എത്തിയതെന്നും റെനാസ് പറയുന്നു. ഇപ്പോൾ യു കെയിലെ ഹോം ഓഫീസിനെയും അനുബന്ധ സംവിധാനങ്ങളെയും താൻ ഭയപ്പെടാൻ തുടങ്ങിയെന്നും അയാൾ പറഞ്ഞു. തന്റെ സോളിസിറ്റർ വഴി ആയിരുന്നു റെനാസ് ആശങ്ക പങ്കുവച്ചത്. സോളിസ്റ്റിറ്റർ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത കാര്യം ലങ്കാഷയർ കോൺസ്റ്റാബുലറിയും സ്ഥിരീകരിച്ചിട്ടുണ്ട്.