- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു കെ യിലെ കഴിഞ്ഞ വർഷത്തെ ശരാശരി കുടിയേറ്റം 7 ലക്ഷത്തിലേറെ; വർദ്ധിക്കുന്നതിന് പ്രധാന കാരണം ഹെൽത്ത്, കെയർ വിസ; സെപ്റ്റംബർ വരെയുള്ള ഒരു വർഷം മാത്രമുള്ള വിസകൾ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായി; കൂടുതലും വന്നത് ഇന്ത്യ, നൈജീരിയ, സിംബാബ്വേ എന്നീ രാജ്യങ്ങളിൽ നിന്ന്
ലണ്ടൻ: യു കെയിലെ നെറ്റ് മൈഗ്രേഷൻ സർവ്വകാല റെക്കോർഡിലേക്ക്. ഈ വർഷത്തെ നെറ്റ് മൈഗ്രേഷൻ 7,45,000 എന്ന കണക്കുകൾ പുറത്തുവന്നു. യു കെയിൽ ദീർഘകാല താമസത്തിനെത്തുന്നവരും യു കെ വിട്ടു പോകുന്നവരും തമ്മിലുള്ള വ്യത്യാസമായ നെറ്റ് മൈഗ്രേഷൻ 2022-ൽ 6,06,000 ആയിരുന്നു. കുടിയേറ്റം വളരെ കൂടിയിരിക്കുകയാണെന്നും, എന്നാൽ, തങ്ങൾ അനുയോജ്യമായ നടപടികൾ എടുക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
ഹെൽത്ത് ആൻഡ് കെയർ മേഖലയിലെ ഒഴിവുകൾ നികത്താൻ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതാണ് കുടിയേറ്റം വർദ്ധിക്കാൻ ഇടയാക്കിയ കാരണങ്ങളിൽ ഒന്നെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിദേശങ്ങളിൽ നിന്നും റിക്രൂട്ട്മെന്റ് ചെയ്യുന്നത് പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമല്ലെന്നാണ് പല ട്രസ്റ്റുകളും പറയുന്നത്.
2023 സെപ്റ്റംബർ വരെയുള്ള ഒരു വർഷക്കാലയളവിൽ 1,43,990 ഹെൽത്ത് ആൻഡ് കെയർ വർക്കർ വിസകളാണ് നൽകിയിരിക്കുന്നത്. 2022 സെപ്റ്റംബറിൽ അവസാനിച്ച വർഷം നല്കിയതിന്റെ ഇരട്ടിയിലധികം വരും ഇത്. ആ വർഷം നൽകിയത് 61,274 വിസകൾ മാത്രമായിരുന്നു. ഇന്ത്യ, നൈജീരിയ സിംബാബ്വേ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതലായി ഹെൽത്ത് ആൻഡ് കെയർ വർക്കർ വിസയിൽ യു കെയിൽ എത്തിയത്.
യു കെയിലേക്ക് ആശ്രിതർ എത്തുന്നത് പ്രധാനമായും ഹെൽത്ത് കെയർ വർക്കർ വിസയുള്ളവരുടേതാണെന്ന് ഓ എൻ എസ് പറയുന്നു. ഇത് കുടിയേറ്റം വർദ്ധിക്കാൻ ഇടയാകുന്നു. അതുപോലെ കെയർ വർക്കർമാർക്കുള്ള താത്ക്കാലിക വിസ നിർത്തലാക്കണമെന്ന ആവശ്യവും ഭരണകക്ഷിക്കുള്ളിൽ നിന്നു തന്നെ ഉയരുന്നുണ്ട്. അടുത്ത വർഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കുടിയേറ്റം കർശനമായി നിയന്ത്രിക്കാനായില്ലെങ്കിൽ തെരഞ്ഞെടുപ്പ് ഫലം അതി ദയനീയമായിരിക്കുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
അഞ്ചു വർഷം വരെ കാലാവധിയുള്ള ഹെൽത്ത് കെയർ വിസയുടെ കാലാവധി നീട്ടാവുന്നതാണ്. മാത്രമല്ല, പങ്കാളികൾക്കും കുട്ടികൾക്കും വിസ ഹോൾഡാർക്കൊപ്പം യു കെയിൽ എത്താനും കഴിയും. ഇതെല്ലാം കുടീയേറ്റം വർദ്ധിപ്പിക്കുന്നതിൽ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്