- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിട്ടനിലെ സ്‌കൂളുകളിൽ ലിംഗവിവേചനം ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
ലണ്ടൻ: ബ്രിട്ടനിലെ സ്‌കൂളുകളിൽ ആൺ - പെൺ വ്യത്യാസം വർദ്ധിക്കുന്നുവെന്ന് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സോമ സാറ പറയുന്നു. മാത്രമല്ല, ചുറ്റുപാടുകളെ വിശ്വസിക്കാൻ കുട്ടികൾക്ക് ആകുന്നില്ല. ആൺകുട്ടികൾ, ഏതുനിമിഷവും വ്യാജ പരാതികളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടേണ്ടി വരുമെന്ന് നിലയിലായിരിക്കുമ്പോൾ പെൺകുട്ടികൾക്കും നോൺ - ബനറി കുട്ടികൾക്കും കടുത്ത അവഹേളനവും പീഡനങ്ങളും വരെ നേരിടേണ്ടി വരുന്നു. സ്റ്റാൻഡേർഡിൽ എഴുതിയ ലേഖനത്തിലാണ് സോമ്മ സാറ ഇക്കാര്യം പറയുന്നത്.
തങ്ങളുടേതിൽ നിന്നും വ്യത്യസ്തമായ സവിശേഷതകൾ ഉള്ളവരുടെ പ്രത്യേകതകൾ കൂടി ഉൾക്കൊള്ളുവാനും അതിനോട് താദാത്മ്യം പ്രാപിക്കുവാനും കഴിവുള്ളവരാക്കി കുട്ടികളെ വളർത്തിക്കൊണ്ട് വരണം. സ്ത്രീകളെ മനുഷ്യരായി കാണാത്ത പാട്രിയാർക്കിയുടെ ഭാഗമായ പുരുഷമേധാവിത്വത്തിന്റെ പ്രത്യാഘാതങ്ങൾ ആൺകുട്ടികളും പെൺകുട്ടികളും മനസ്സിലാക്കണം. അത് ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളെ മെച്ചപ്പെടുത്താനും, മനസിലെ വികല ചിന്തകൾ വലിയൊരു പരിധിവരെ ഒഴിവാക്കാനും സഹായിക്കും.
ആത്മഹത്യ പ്രവണത, ഭക്ഷണക്രമത്തിലെ വൈകല്യം, വിശ്വാസത്തിന്റെ പ്രശ്നങ്ങൾ എന്നിവ വലിയൊരു പരിധിവരെ ഒഴിവാകാങ്കഴിയുമെന്നും ലേഖനത്തിൽ സാറ ചൂണ്ടിക്കാട്ടുന്നു. പൊതുവെ, ശക്തരും, മനസ്സാന്നിദ്ധ്യം കൂടുതൽ ഉണ്ട് എന്ന് കരുതപ്പെടുന്നവരുമായ ആൺകുട്ടികൾക്കും യുവാക്കൾക്കും കൂടുതൽ ശ്രദ്ധ നൽകണമെന്ന് മറ്റൊരു എഴുത്തുകാരിയായ നഥാനിൽ കോൾ എഴുതിയ കാര്യവും ലേഖനത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. അതിന് ഏറ്റവും മികച്ചത് നല്ല സുഹൃത്തുക്കളെ ഉണ്ടാക്കുക എന്നതാണെന്നും സാറ പറയുന്നു.
കുടുംബത്തിൽ മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾക്ക് നല്ല മാതൃകയായിരിക്കണം. തുറന്നുള്ള ആശയവിനിമയം, കുട്ടികളുടെ ചിന്തകളുമായും വികാരങ്ങളുമായും താദാത്മ്യം പ്രാപിക്കൽ എന്നിവയൊക്കെ ആവശ്യമാണ്. കുട്ടികൾക്ക് ഭയമേതുമില്ലാതെ ഏത് കാര്യവും തുറന്ന് സംവേദിക്കുന്നതിനുള്ള, മുൻവിധികളില്ലാത്ത ഒരു അന്തരീക്ഷമാണ് കുടുംബത്തിൽ ഒരുക്കേണ്ടത്. സെക്സ്, ന്യൂഡിറ്റി, പോൺ, ബന്ധങ്ങൾ എന്നിവയെക്കുറിച്ചൊക്കെ തുറന്നു സംസാരിക്കാൻ അവർക്ക് അവസരമൊരുക്കണം.
സ്‌കൂളുകളിൽ, വിദ്യാർത്ഥികൾക്കിടയിലെ സൗഹാർദ്ദങ്ങളെ അദ്ധ്യാപകർ പ്രോത്സാഹിപ്പിക്കണം എന്നും സാറ ലേഖനത്തിൽ പറയുന്നു. ലിംഗവ്യത്യാസമില്ലാതെ, പരസ്പര ബഹുമാനം സൂക്ഷിച്ചുകൊണ്ടുള്ള സൗഹൃദങ്ങൾ പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. പരസ്പര വിശ്വാസം, അനുതാപം, പരസ്പര ബഹുമാനം തുടങ്ങിയവയൊക്കെ ഇത്തരം സൗഹൃദങ്ങളിലൂടെ ശക്തമാകും. ഒരുപാട് വൈവിധ്യങ്ങൾ നിറഞ്ഞതാണ് മനുഷ്യകുലം. അത് മനസ്സിലാക്കി വേണം പുതു തലമുറ വളരേണ്ടതെന്നും സാറ പറയുന്നു.