- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
വിദേശ വിദ്യാർത്ഥികളുടെ റിക്രൂട്ട്മെന്റ് നടപടികൾ പുനപരിശോധിക്കുമെന്ന് ബ്രിട്ടനിലെ യൂണിവേഴ്സിറ്റികൾ
ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ സർവ്വകലാശാലകൾ പോലും വിദേശ വിദ്യാർത്ഥികൾക്കായി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകുന്നതായി കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് ഇപ്പോൾ, വിദേശ വിദ്യാർത്ഥികളുടെ റിക്കൂർട്ട്മെന്റ് നടപകടികൾ പുനപരിശോധിക്കുവാൻ വൈസ് ചാൻസലർമാർ തയ്യാറാവുകയാണ്. വിദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി നിയമിച്ചിരിക്കുന്ന ഏജന്റുമാരുടെ പ്രവർത്തികൾ ഉൾപ്പടെയുള്ളവ അന്വേഷണ പരിധിയിൽ വരും. ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റീസ് യു കെ യാണ് ഇക്കാര്യം അറിയിച്ചത്.
റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ പ്രവർത്തന രീതികൾ, ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രോഫ്രാമുകൾ എന്നിവയ്ക്കൊപ്പം സർവ്വകാലാശാല പ്രവേശനത്തിന് അടിസ്ഥാനമായ കോഡ് ഓഫ് പ്രാക്ടീസും വിശകലനത്തിന് വിധേയമാക്കും. കഴിഞ്ഞ കുറച്ച് ആഴ്‌ച്ചകളായി വിദേശ വിദ്യാർത്ഥികളുടെ അഡ്‌മിഷനുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുകയാണെന്ന് പറഞ്ഞ യൂണിവേഴ്സിറ്റീസ് യു കെ വക്താവ് പക്ഷെ പല റിപ്പോർട്ടുകളിലും തെറ്റായ വസ്തുതകളായിരുന്നു ഉണ്ടായിരുന്നത് എന്നും വ്യക്തമാക്കി. എന്നിരുന്നാലും, വിദ്യാർത്ഥികളുടേയും, മാതാപിതാക്കളുടെയും, സർക്കാരിന്റെയും സംശയങ്ങൾ ദൂരീകരിച്ച്, ഈ സിസ്റ്റം പിഴവറ്റതാണെന്നും, സുതാര്യമാണെന്നും ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്നും വക്താവ് അറിയിച്ചു.
യു കെ വിദ്യാർത്ഥികളേക്കാൾ കൂടുതൽ ഫീസ് നൽകുന്ന വിദേശ വിദ്യാർത്ഥികൾക്കായി പ്രവേശന മാനദണ്ഡങ്ങൾ പലതിലും യൂണിവേഴ്സിറ്റികൾ ഇളവുകൾ നൽകുന്നു എന്നായിരുന്നു ആരോപണം ഉയർന്നത്. വിദേശ വിദ്യാർത്ഥികളിൽ നിന്നുള്ള ഫീസാണ് പല യൂണിവേഴ്സിറ്റികളുടെയും പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടു പോകുന്നത് എന്നതും ഒരു വസ്തുതയാണ്.
സൺഡേ ടൈംസ് നടത്തിയ ഒരു അന്വേഷണത്തിലായിരുന്നു ഞെട്ടിക്കുന്ന ചില വിവരങ്ങൾ പുറത്തു വന്നത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ ഗ്രേഡുകൾ ഉള്ള വിദേശ വിദ്യാർത്ഥികളെ അഡ്‌മിഷനായി പരിഗണിക്കണമെന്ന് യൂണിവേഴ്സിറ്റി ഓഫ് യോർക്ക് ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല, ഡുറാം, എക്സെറ്റർ യൂണിവേഴ്സിറ്റികളുടെ ഏജന്റുമാർ, കുറഞ്ഞ ഗ്രേഡുള്ള വിദേശ വിദ്യാർത്ഥികൾക്ക് വരെ പ്രവേശനം ഉറപ്പാക്കാം എന്ന് പറയുന്നത് റെക്കോർഡ് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നും സൺഡേ ടൈംസ് അവകാശപ്പെട്ടിരുന്നു. ചില ഇന്റർനാഷണൽ ഫൗണ്ടേഷൻ കോഴ്സുകൾ വഴിയാണ് ഇത് സാധ്യമാകുക എന്നും ഏജന്റ് പറഞ്ഞിരുന്നു.
എന്നാൽ, ഇത് തീർത്തും തെറ്റായ വിവരമാണെന്നായിരുന്നു ഡുറം യൂണിവേഴ്സിറ്റി വക്താവ് പറഞ്ഞത്. ഫൗണ്ടേഷൻ കോഴ്സുകൾ പൂർത്തിയാക്കിയവരുടേത് ഉൾപ്പടെ എല്ലാ വിദേശ വിദ്യാർത്ഥികൾക്കും പ്രവേശനത്തിനുള്ള യോഗ്യത തദ്ദേശീയരായ വിദ്യാർത്ഥികൾക്ക് നിർദ്ദേശിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങളോട് സമമാണെന്നും വക്താവ് അറിയിച്ചു.അതേസമയം, ഇംഗ്ലണ്ടിൽ ട്യുഷൻ ഫീസ് ലോണുകൾ അവിഷ്‌കരിച്ച മുൻ യൂണിവേഴ്സിറ്റീസ് മിനിസ്റ്റർ ഡേവിഡ് വില്ലെറ്റ്സ് പറയുന്നത് ഫീസ് വർദ്ധന സർക്കാർ മരവിപ്പിച്ചതിനാലാണ് വിദേശ വിദ്യാർത്ഥികൾക്ക് മേൽ അമിതമായി ആശ്രയിക്കേണ്ടി വരുന്നത് എന്നാണ്.