- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുമട്ടു തൊഴിലാളിയെ തേടിയെത്തിയത് 2.2 കോടി രൂപ! യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പിൽ വീണ്ടുമൊരു ഇന്ത്യക്കാരൻ കോടീശ്വരൻ; സമ്മാനപ്പണം കൊണ്ട് നാട്ടിലെ ഭവനവായ്പ അടച്ചു തീർക്കണമെന്നും ദീർഘകാലമായി സ്വപ്നമായ ബിസിനസ് സംരംഭം തുടങ്ങണമെന്നും വെങ്കിട്ട
കോഴിക്കോട്: യു എ ഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പിൽ വീണ്ടുമൊരു ഇന്ത്യക്കാരൻ കോടീശ്വരൻ. ഇന്ത്യൻ പ്രവാസികൾക്കിടയിൽ ഏറെ പ്രചാരത്തിലുള്ള മെഹ്‌സൂസിന്റെ 140ാം നറുക്കെടുപ്പിലാണ് 57കാരനായ വെങ്കട്ട 2.2 കോടി ഇന്ത്യൻ രൂപ സ്വന്തമാക്കിയത്. മെഹ്‌സൂസ് നറുക്കെടുപ്പിൽ ഭാഗ്യം തെളിഞ്ഞ 56ാമത്തെ കോടിപതിയാണ് പതിമൂന്നു വർഷമായി യു എ ഇയിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം. കഴിഞ്ഞയാഴ്ച നടന്ന നറുക്കെടുപ്പിൽ മറ്റൊരു ഇന്ത്യക്കാരന് 45 കോടി രൂപ ബംപർ സമ്മാനമായി ലഭിച്ചിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 5ന് നടന്ന പ്രതിവാര നറുക്കെടുപ്പിലാണ് ജീവിതത്തെ മാറ്റിമറിക്കുന്ന ഭാഗ്യം ഇന്ത്യക്കാരനായ വെങ്കട്ടയെ തേടിയെത്തിയത്. ഭാര്യയും നാലു മക്കളുമുള്ള ഇദ്ദേഹം യു എ ഇയിലെ പ്രശസ്ത സൂപ്പർ മാർക്കറ്റ് ശൃംഖകളിലൊന്നിൽ ചുമട്ടു തൊഴിലാളിയാണ്. കുടുംബത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഒരു മകൻ യു എ ഇയിൽ കൊറിയർ കമ്പനിയിൽ ഡെലിവറി ജീവനക്കാരനാണ്.
നറുക്കെടുപ്പിന്റെ പിറ്റേ ദിവസം മെഹ്‌സൂസിൽ നിന്നു വെങ്കട്ടയ്ക്കു ലഭിച്ച ആ ഫോൺ കോൾ അവിശ്വനസീനയവും അദ്ദേഹം അന്നേവരെ കേട്ടിട്ടില്ലാത്തത്രയും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതും കുടുംബത്തിന്റെ ഭാവി യാത്ര ശുഭകരമാക്കുന്നതുമായിരുന്നു ആ ഫോൺ സന്ദേശം.
തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു തുക നേടുന്നതെന്നും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദം തോന്നിയ നിമിഷമാണിതെന്നും വല്ലാത്ത നന്ദിയുണ്ട് എന്നുമായിരുന്നു വെങ്കട്ടയുടെ ആദ്യ പ്രതികരണം. നറുക്കെടുപ്പിൽ ലഭിക്കുന്ന തുക കൊണ്ട് നാട്ടിലെ ഭവനവായ്പ അടച്ചു തീർക്കണമെന്നു പറഞ്ഞ അദ്ദേഹം ദീർഘകാലമായി സ്വപ്നം കണ്ടിരുന്ന സ്വന്തമായി ഒരു ബിസിനസ് സംരംഭം എന്ന ലക്ഷ്യം സഫലീകരിക്കണമെന്നും ആഗ്രഹിക്കുന്നു.
പത്തു മാസം മുമ്പാണ് ഇദ്ദേഹം മെഹ്‌സൂസ് നറുക്കെടുപ്പിൽ ഭാഗ്യ പരീക്ഷണം തുടങ്ങിയത്. പലതവണ പരാജയപ്പെട്ടിട്ടും മടുപ്പില്ലാതെ ഭാഗ്യാന്വേഷണം തുടർന്നതിൽ ഇപ്പോൾ തന്നോടു തന്നെ അഭിമാനം തോന്നുന്നുവെന്നും വെങ്കട്ട പ്രതികരിച്ചു.