- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
2024-യു കെ വിസാ മാറ്റങ്ങളെ കുറിച്ച് അറിയാം
യു കെയിലുള്ള വിദേശ തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും ഒരുപോലെ ആശ്വാസമാവുകയാണ് ഹോം ഓഫീസിന്റെ പുതിയ പ്രഖ്യാപനം. സ്പോൺസർ ലൈസൻസുകൾ ഓരോ നാല് വർഷവും പുതുക്കണമെന്ന് നിബന്ധന എടുത്തു കളയും എന്നതാണ് ആ പ്രഖ്യാപനം. വിദേശ തൊഴിലാളികളെ കൂടെ നിർത്താൻ ധാരാളം പേപ്പർ വർക്കുകൾ നടത്തുകയും കനത്ത് ഫീസടക്കുകയും ചെയ്തിരുന്ന ബ്രിട്ടനിലെ തൊഴിലുടമകൾക്ക് ഏറെ ആശ്വാസകരമാവുകയാണ് ഇത്.
ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ യു വിസയുമായി ബന്ധപ്പെട്ട നിബന്ധനകളിൽ പറയുന്നത് വിദേശത്തു നിന്നുള്ള ഒരു വ്യക്തിക്ക് തൊഴിൽ നൽകാൻ യു കെയിലെ ഒരു തൊഴിലുടമ തയ്യാറാകുകയാണെങ്കിൽ അയാൾക്ക് യു കെ സ്പോൺസർ ലൈസൻസ് അവശ്യമാണ് എന്നാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ സ്പോൺസർ ലൈസൻസ് ആവശ്യമാണ്.
ഈ സ്പോൺസർഷിപ്പ് ലൈസൻസുകൾ ഓരോ നാല് വർഷം കൂടുമ്പോഴും പുതുക്കേണ്ടതുണ്ടായിരുന്നു. ഏപ്രിൽ 6 ന് പുതിയ നിയമം നിലവിൽ വരുന്നതോടെ അത് ആവശ്യമില്ലാതെയാവുകയാണ്. ഈ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ലൈസൻസിന്റെ കാലാവധി തീരുന്ന തീയ്യതി വന്നാൽ, സ്വമേധയാ അത് അടുത്ത പത്ത് വർഷത്തേക്ക് കൂടി പുതുക്കപ്പെടും. ഇതിനായിൽ ലൈസൻസ് ഉടമകൾ എന്തെങ്കിലും ചെയ്യേണ്ടതില്ല. ഓട്ടോമാറ്റിക് ആയി കാലാവധി നീട്ടി നൽകും.
നേരത്തേ, ലൈസൻസിന്റെ കാലാവധി തീരുന്നതിന് 90 ദിവസം മുൻപ് അത് പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല, അതിനായി 536 പൗണ്ട് മുതൽ 1,476 പൗണ്ട് വരെ ഫീസ് നൽകുകയും വേണമായിരുന്നു.