- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി പി സിങിന്റെ അടുത്ത ബന്ധുപോലും ഇസ്ലാമിലേക്ക് മാറി മതമാറ്റ റാക്കറ്റില്‍; ആഗ്രയിലേത് ഐസിസ് മാതൃകയിലുള്ള മതം മാറ്റം; കണ്ണിയായ ചങ്കുര്‍ ബാബയുടെ അക്കൗണ്ടിലുള്ളത് 106 കോടി; പാവപ്പെട്ട ഹിന്ദുക്കളെ നോക്കി ബ്രെയിന്‍ വാഷ് ചെയ്യാന്‍ ലക്ഷങ്ങള്‍; കണ്‍വേര്‍ഷന്‍ സിന്‍ഡിക്കേറ്റിന്റെ നട്ടെല്ലൊടിച്ച് യോഗി!
വി പി സിങിന്റെ അടുത്ത ബന്ധുപോലും ഇസ്ലാമിലേക്ക് മാറി മതമാറ്റ റാക്കറ്റില്‍
യുപിയിലെ ബല്‍റാംപൂര്‍ ജില്ല വികലാംഗനായ രാകേഷ് എന്ന ഹിന്ദുയുവാവ് ഇപ്പോള്‍ സക്കീര്‍ എന്ന മുസ്ലീമാണ്. ഒരു അപകടത്തില്‍പെട്ട് കാല്‍ നഷ്ടമായി ആരും സഹായിക്കാനില്ലാതായ അയാളെ സഹായിച്ചത് പീര്‍ ബാബയെന്നും, ചങ്കുര്‍ ബാബയെന്നും അറിയപ്പെടുന്ന ജലാലുദ്ദീന്‍ എന്ന സൂഫിക്ക് തുല്യനായ ഒരു ഇസ്ലാമിക പണ്ഡിതനാണ്. പക്ഷേ ഈ 'മനുഷ്യസ്നേഹി' ഇപ്പോള്‍ ജയിലിലാണ്. കാരണം ചങ്കുര്‍ ബാബയുടെ പരിപാടി സാമൂഹിക സേവനമായിരുന്നില്ല, മതപരിവര്‍ത്തനമായിരുന്നു!
ഇന്ത്യയില്‍ ഇപ്പോഴും ശക്തമായ മതപരിവര്‍ത്തന റാക്കറ്റുണ്ടെന്ന് പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. പക്ഷേ യുപി പൊലീസ് നല്‍കിയ വിവരങ്ങള്‍ ആ രീതിയിലുള്ളതാണ്. ചങ്കൂര്‍ ബാബയെ അറസ്റ്റ്ചെയ്തതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പണം കൊടുത്ത് ദലിതരും ആദിവാസികളും അടക്കമുള്ള പാവപ്പെട്ട ഹിന്ദുക്കളെ, മതം മാറ്റുകയാണ് ഇയാളുടെ രീതിയെന്നാണ് പയറ്റുന്നത്. ബാബയുടെ അക്കൗണ്ടില്‍ കോടികളാണ് ഉളളത്്. 106 കോടി രൂപയുടെ നിക്ഷേപം! രണ്ടാഴ്ച മുമ്പാണ് ലഖ്‌നൗവിലെ ഒരു ഹോട്ടലില്‍ നിന്നാണ് ചങ്കൂര്‍ ബാബയെയും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളിയായ നീതു എന്ന നസ്രീനെയും അറസ്റ്റ് ചെയ്തത്. ദരിദ്രരും നിസ്സഹായരുമായ തൊഴിലാളികള്‍, ദുര്‍ബല വിഭാഗങ്ങള്‍, വിധവകളായ സ്ത്രീകള്‍ എന്നിവര്‍ക്ക്, സാമ്പത്തിക സഹായം, വിവാഹ വാഗ്ദാനങ്ങള്‍, അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് വശീകരിച്ച് മതപരിവര്‍ത്തനം നടത്തുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.
ഇത്് ഒരു ചങ്കുര്‍ ബാബയുടെ മാത്രം കഥയില്ല. 2021 മുതലുള്ള സംഭവങ്ങള്‍ എടുത്തുനോക്കിയാല്‍, ആഗ്രയിലും, കാണ്‍പൂരിലും, ലഖ്നൗവിലുമൊക്കെയായി 50-ഓളം പേരാണ് മതപരിവര്‍ത്തന റാക്കറ്റിന്റെ പേരില്‍ പിടിയിലായിരിക്കുന്നത്. ഇവരില്‍ എതാനം ക്രിസ്ത്യന്‍ പാസ്റ്റര്‍മാരെ മാറ്റിയാല്‍ ബാക്കി മുഴുവന്‍ ഇസ്ലാമിസ്റ്റുകളുമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തങ്ങള്‍ക്ക് മതസ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും വേട്ടയാടുകയുമാണെന്ന് ദവാ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ സംഘടിക മതംമാറ്റ മാഫിയയുടെ വേരറുത്ത ഹീറോയായിട്ടാണ്, സംഘപരിവാര്‍ കേന്ദ്രങ്ങള്‍ യോഗിയെ വാഴ്ത്തുന്നത്.
ചങ്കുര്‍ ബാബയുടെ അക്കൗണ്ടില്‍ നൂറുകോടി
സൈക്കിളില്‍ മോതിരങ്ങളും ആഭരണങ്ങളും വിറ്റിരുന്നയാളാണ് ചങ്കൂര്‍ബാബ. പിന്നീട് അദ്ദേഹം ഗ്രാമത്തലവനായി. ഇതുവരെ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍, അദ്ദേഹത്തിന്റെ 40 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് 106 കോടി രൂപയുടെ ഫണ്ട് നിക്ഷേപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പണമെല്ലാം മിഡില്‍ ഈസ്റ്റിലെ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നാണ് വന്നതെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണ്.
ഉത്തര്‍പ്രദേശിലെ റെഹ്‌റ മാഫി ഗ്രാമത്തില്‍ നിന്നുള്ള ചങ്കൂര്‍ ബാബയുടെ സാമ്രാജ്യം, നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബല്‍റാംപൂര്‍ ജില്ലയിലെ ഉത്തരൗള പ്രദേശത്താണ്. തന്റെ ഇപ്പോഴത്തെ സഹായി നീതുവിനെ കണ്ടുമുട്ടിയ ശേഷം, റെഹ്‌റ മാഫി ഗ്രാമത്തില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള മാധ്പൂരിലെ ഒരു ദര്‍ഗയ്ക്ക് അടുത്തുള്ള സ്ഥലത്ത് അദ്ദേഹം ഒരു കെട്ടിടം പണിതു. ഈ കെട്ടിടം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി. കെട്ടിടത്തില്‍ രണ്ട് നായ്ക്കളും 15 സിസിടിവി ക്യാമറകളും ഉണ്ട്. ബല്‍റാംപൂര്‍ കെട്ടിടത്തിന് പുറമേ, ചങ്കൂര്‍ ബാബയ്ക്ക് മറ്റ് പല സ്ഥലങ്ങളിലും നിരവധി സ്വത്തുക്കള്‍ ഉണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ ലോണാവാലയില്‍ 16. 49 കോടി രൂപ വിലമതിക്കുന്ന ഭൂമിയും ഇയാള്‍ വാങ്ങി. മുഹമ്മദ് അഹമ്മദ് ഖാന്‍ എന്ന വ്യക്തിയാണ് ഭൂമി വിറ്റത്. ചങ്കൂര്‍ ബാബയ്ക്ക് ഫണ്ട് അയച്ചതായി കണ്ടെത്തിയതിനാല്‍ ആന്‍ അഹമ്മദ് ഖാന്‍ എന്നയാളും അന്വേഷണത്തിലാണ്. ജമാലുദ്ദീന് ഭൂമി വിറ്റ അതേ വ്യക്തി തന്നെയാണോ ഈ അഹമ്മദ് ഖാന്‍ എന്ന് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. എത്ര പേരെയാണ് മതം മാറ്റിയതെന്നും ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ചങ്കൂര്‍ ബാബയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനെതിരെ മാത്രമല്ല, രാഷ്ട്രത്തിനെതിരെയുമാണെന്ന് തെളിഞ്ഞതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നു.
ചങ്കൂര്‍ ബാബയുടെ മതപരിവര്‍ത്തന പരിപാടികള്‍ക്ക് കൂട്ടാളിയായി പ്രവര്‍ത്തിക്കുന്നത് കാമുകി നസ്രീന്‍ ആണെന്നാണ് യുപി പൊലീസ് പറയുന്നത്. നീതു എന്ന ഹിന്ദുപെണ്‍കുട്ടിയാണ് നസ്രീനായി മതം മാറിയത്. ബല്‍റാംപൂരിലെ ആഢംബര ബംഗ്ലാവില്‍ ചങ്കൂര്‍ ബാബയും നസ്രീനും ഭാര്യഭര്‍ത്താക്കന്‍മാരെ പോലെയാണ് താമസിച്ചിരുന്നത്. 2014 നും 2019 നും ഇടയില്‍ വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍, നീതു 19 തവണ യുഎഇയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2015 ല്‍ ദുബായില്‍ വെച്ചാണ് നീതു ഇസ്ലാം മതം സ്വീകരിച്ചത്. വിദേശത്ത് മതം മാറിയതിന്റെ രേഖകളും എടിഎസ് കണ്ടെത്തിയിട്ടുണ്ട്.. ഏഴാം ക്ലാസാണ് നീതുവിന്റെ വിദ്യാഭ്യാസം. ബല്‍റാംപൂരിലെ ഒരു മധ്യവര്‍ഗ സിന്ധി കുടുംബത്തിലെ അംഗമാണ് നീതു. വിവാഹശേഷം ഭര്‍ത്താവ് നവീന്‍ റോഹ്റയോടൊപ്പം ദുബായിലാണ് താമസിച്ചിരുന്നത്. കല്യാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യുവതി ഗര്‍ഭം ധരിച്ചില്ല. അതിനിടെയാണ് ചങ്കൂര്‍ ബാബയുടെ അടുത്തേക്ക് ഇവര്‍ എത്തുന്നത്. പിന്നാലെ നീതു ഇസ്ലാം മതം സ്വീകരിച്ച് നസ്രീന്‍ ആയി. അതുപോലെ നവീന്‍ ജമാലുദ്ദീനും ആയി. പിന്നീട് ജമാലുദ്ദീന്‍ ചങ്കൂര്‍ ബാബയുടെ അടുത്ത സഹായിയും ഡ്രൈവറുമായി.
നസ്രീനാണ് പാവപ്പെട്ട ഹിന്ദു പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നത്. അവരോട് സൗഹൃദം സ്ഥാപിച്ച് സഹായം വാഗ്ദാനം നല്‍കും. മുസ്ലീമായതിനുശേഷമാണ് തന്റെ ജീവിതം മാറിയെന്ന് യുവതി പെണ്‍കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിക്കും. നിരവധി യുവതികളെ നീതു മുഖേനെ റാക്കറ്റില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.
ആഗ്രയിലേത് ഐസിസ് മാതൃകയിലോ?
ഇക്കഴിഞ്ഞ ജൂലൈ 21ന് യുപിയിലെ ആഗ്രയില്‍വെച്ച് ഒരു മതപരിവര്‍ത്തന സംഘം അറസ്റ്റിലായപ്പോഴും, ഇന്ത്യ നടുങ്ങിയിരുന്നു. ആഗ്രയില്‍ 'ഐസിസ് മാതൃകയിലുള്ള' മതപരിവര്‍ത്തന സംഘം പിടിയില്‍ എന്നായിരുന്നു ഇന്ത്യാ ടുഡെ തലക്കെട്ടിട്ടത്. 'ഓപ്പറേഷന്‍ അസ്മിത' എന്ന പേരില്‍ ആഗ്ര പോലീസ് നടത്തിയ ഒരു ഓപ്പറേഷനിലാണ്, ഇവര്‍ പിടിയിലായത്. 2025 മാര്‍ച്ചില്‍ ആഗ്രയിലെ സദര്‍ ബസാര്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് സഹോദരിമാരെ കാണാതായതായി പരാതി ലഭിച്ചതോടെയാണ് കേസിന് തുടക്കം. പോലീസ് പറയുന്നതനുസരിച്ച്, ഇസ്ലാമിക പ്രസംഗം, യൂട്യൂബ് ചാനലുകള്‍, രഹസ്യ ഓണ്‍ലൈന്‍ സെഷനുകള്‍ എന്നിവ ഉപയോഗിച്ച് ഹിന്ദു പെണ്‍കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ ഈ ശൃംഖല പ്രാദേശിക റിക്രൂട്ടര്‍മാരെ ഉപയോഗിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ വശീകരിച്ച്, തീവ്രവാദവല്‍ക്കരിച്ച്, വ്യാജ ഐഡന്റിറ്റികളില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞായി ഇന്ത്യാ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
'ദി കേരളാ സ്റ്റോറി' സിനിമയില്‍ പറയുന്ന അതേ മോഡസ് ഓപ്പറാന്‍ഡിയാണ് ഇവിടെയും കാണുന്നത്. അതുകൊണ്ടാണ് ഇത് ടിപ്പിക്കല്‍ ഐസിസ് മോഡലാണെന്ന് പറയുന്നത്. കാണാതായതായി പരാതി കിട്ടിയ സുവോളജിയില്‍ പിഎച്ച്.ഡി. പഠിക്കുന്ന പെണ്‍കുട്ടി ആഗ്രയില്‍ നടന്ന പരിശീലന ക്ലാസുകള്‍ക്കിടെയാണ് സൈമ എന്ന കശ്മീരി സ്ത്രീയുമായി പരിചയപ്പെടുന്നത്. 2021 ല്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ സൈമ അവളെ പ്രേരിപ്പിച്ചു. അങ്ങനെ സെമയുമായുള്ള അടുപ്പം അവളുടെ മതം മാറ്റത്തിന് കാരണമായി. അന്ന് കണ്ടെത്തി തിരികെ കൊണ്ടുവന്നെങ്കിലും, 2025 മാര്‍ച്ചില്‍ അവള്‍ വീണ്ടും അപ്രത്യക്ഷയായി, ഇത്തവണ 19 വയസ്സുള്ള ഇളയ സഹോദരിയോടൊപ്പം. ദിവസങ്ങള്‍ക്ക് ശേഷം ഇരുവരെയും കൊല്‍ക്കത്തയില്‍ നിന്ന് കണ്ടെത്തി.
മൂത്ത മകള്‍, ആദ്യമായി കാണാതായതിനുശേഷം ഹിന്ദു വിശ്വാസങ്ങളോട് ശത്രുത പുലര്‍ത്തുകയും കുടുംബ ആചാരങ്ങള്‍ ഉപേക്ഷിക്കുകയും പര്‍ദയും ഹിജാബും വാദിക്കാന്‍ തുടങ്ങുകയും ചെയ്തുവെന്ന് കുടുംബം ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. മൂത്ത മകളുടെ സ്വാധീനം ക്രമേണെ ഇളയമകളെയും ബാധിച്ചു. 18 വയസ്സ് തികയുമ്പോള്‍ നിയമപരമായ പഴുതുകള്‍ ഉപയോഗപ്പെടുത്തി മതം മാറ്റാനും വിവാഹം കഴിപ്പിക്കാനും കഴിയുമെന്ന് ഉറപ്പാക്കാന്‍, ഈ സംഘം മനഃപൂര്‍വ്വം ഇളയ മകളെ ലക്ഷ്യം വച്ചിരിക്കുകയാണെന്ന് കുടുംബം പരാതിയില്‍ പറയുന്നുണ്ട്.
ഈ സിന്‍ഡിക്കേറ്റിന് ധനസഹായം ലഷ്‌കര്‍-ഇ-തൊയ്ബയില്‍ നിന്നാണ് ലഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗോവയില്‍ നിന്നുള്ള ആയിഷ എന്ന കൃഷ്ണയാണ് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്നും കാനഡ ആസ്ഥാനമായുള്ള സയ്യിദ് ദാവൂദ് അഹമ്മദില്‍ നിന്ന് പണം സ്വീകരിച്ചാണ് ഇന്ത്യയില്‍ വിതരണം ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ആയിഷയുടെ ഭര്‍ത്താവ് ശേഖര്‍ റായ് എന്ന ഹസന്‍ അലി കൊല്‍ക്കത്തയില്‍ നിന്നാണ് സിന്‍ഡിക്കേറ്റിന്റെ നിയമ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചത്. മതപരിവര്‍ത്തനത്തിനുള്ള രേഖകള്‍ ക്രമീകരിച്ചു.ആഗ്രയിലെ അബ്ദുള്‍ റഹ്‌മാന്‍ ഖുറേഷി, കൊല്‍ക്കത്തയിലെ ഒസാമ തുടങ്ങിയ പ്രധാന പ്രവര്‍ത്തകര്‍ ഇതിന് പിന്നിലുണ്ട്. 'ദി സുന്ന ചാനല്‍' എന്ന യൂട്യൂബ് ചാനല്‍ വഴി തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചുകൊണ്ടാണ് കുട്ടികളെ ബ്രയിന്‍വാഷ് ചെയ്യുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള മുസ്തഫ എന്ന മനോജ്, വ്യാജ ഐഡന്റിറ്റികളില്‍ ക്രമീകരിച്ച് പെണ്‍കുട്ടികള്‍ക്ക് പുതിയ ഫോണുകളും വ്യാജ സിം കാര്‍ഡുകളും നല്‍കി. തീവ്രവാദത്തിലേക്ക് നീങ്ങിയ ശേഷം, പിടിക്കപ്പെടാതിരിക്കാന്‍ പെണ്‍കുട്ടികളെ ബസ്സില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് രഹസ്യമായി കൊണ്ടുപോയിയെന്നം പൊലീസ് പറയുന്നു.
ഈ കേസില്‍, ആഗ്ര പോലീസ് നാലു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അതില്‍ ഒരു ചെരുപ്പകടയില്‍ ജോലി ചെയ്യുന്ന മൃദുഭാഷിയായ അബ്ദുള്‍ റഹ്‌മാന്‍ ഖുറേഷിയും ഉള്‍പ്പെടുന്നു. ഇയാളുടെ ആരോപണവിധേയമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നും അവന്‍ പുറത്തുപോകുകയോ പുറത്തുനിന്നുള്ളവരെ കാണുകയോ ചെയ്യുന്നത് വളരെ അപൂര്‍വമാണെന്നും മാതാപിതാക്കള്‍ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. മകന്‍ നിരപരാധിയാണെന്നാണ് മാതാപിതാക്കാള്‍ പറയുന്നത്. പക്ഷേ അപ്പോഴും ഒരു പ്രശ്നം ബാക്കിയാണ് ഈ പ്രതികളുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ വന്നിട്ടുണ്ട്. യുഎഇ, കാനഡ, ലണ്ടന്‍, യുഎസ് എന്നിവിടങ്ങളിലൂടെ ലഷ്‌കര്‍-ഇ-തൊയ്ബ ഫണ്ടിംഗ് നടത്തുന്നാതാണിതെന്നാണ് ഇന്ത്യ ടുഡെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഴുതുന്നത്.
റാക്കറ്റില്‍ വി പി സിംങിന്റെ ബന്ധുവും
യുപിയിലെ മതപരിവര്‍ത്തന റാക്കറ്റ് രാജ്യന്തരതലത്തില്‍ ചര്‍ച്ചയാവുന്നത് 2021ലാണ്. ഇസ്ലാമിക മതപ്രഭാഷകന്‍ മൗലാന കലീം സിദ്ദിഖി, ഇസ്ലാമിക് ദവാ സെന്റര്‍ സ്ഥാപകന്‍ മുഹമ്മദ് മര്‍ ഗൗതം എന്നിവര്‍ അറസ്റ്റിലാതോടെയാണ്, മതംമാറ്റ വിവാദം ശക്തമായത്. രണ്ട് ഇസ്ലാമിക പണ്ഡിതന്മാരെയും ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഇവര്‍ ഉള്‍പ്പടെ, 12പേര്‍ക്ക് ഉത്തര്‍പ്രദേശിലെ പ്രത്യേക കോടതി, 2024 സെപ്റ്റംമ്പര്‍ 11 ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. ഇപ്പോള്‍ ഇവര്‍ ജയിലിലാണ്.
ഇതില്‍ മുഹമ്മദ് ഉമര്‍ ഗൗതമിന്റെ ജീവിതം അതീവ വിചിത്രമാണ്. ഇദ്ദേഹം ഹിന്ദുമതത്തില്‍നിന്നാണ് ഇസ്ലാമിലെത്തിയത്. ഇസ്ലാമിക് ദഅ് വ സെന്ററിന്റെ സ്ഥാപകനാണ്. മുന്‍ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ അടുത്ത ബന്ധുവായ ഇദ്ദേഹം വര്‍ഷങ്ങളായി ജീവകാരുണ്യ-പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 1964-ല്‍ ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ ഒരു രജപുത്ര കുടുംബത്തില്‍ ശ്യാം പ്രതാപ് സിംഗ് എന്ന പേരില്‍ ജനിച്ച ഗൗതം കോളേജ് പഠനകാലത്ത് ഇസ്ലാം സ്വീകരിക്കയായിരുന്നു. 15-ാം വയസ്സില്‍ ഹിന്ദുമതത്തിന്റെ പ്രധാന വശങ്ങളായ വിഗ്രഹാരാധനയെയും പുനര്‍ജന്മത്തെയും താന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്നും സംശയങ്ങള്‍ക്ക് നിരവധി ഹിന്ദു പണ്ഡിതന്മാരെ സമീപിച്ചുവെങ്കിലും ഉത്തരം തന്നെ തൃപ്തിപ്പെടുത്തിയി എന്നും ഗൗതം പിന്നീട് എഴുതി.
ലൗകിക ജീവിതം ഉപേക്ഷിച്ച് ഹിമാലയത്തില്‍പോയി സന്യാസിയായി. പക്ഷേ 1985-ല്‍ ഒരു മുസ്ലീം അയല്‍ക്കാരനായ നാസിര്‍ ഖാനുമായുള്ള അടുപ്പം തന്റെ ജീവിതത്തിന്റെ ഗതി മാറ്റി എന്നാണ് ഗൗതം പറയുന്നത്. ഒരു അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗൗതമിനെ നാസിര്‍ ഖാന്‍ പരിചരിച്ചു. കോളേജിലേക്കും ആശുപത്രിയിലേക്കും കൊണ്ടുപോയി. ഭക്ഷണം നല്‍കി, ആത്മീയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.
അങ്ങനെ ശ്യാം പ്രതാപ് സിംഗ് ഇസ്ലാം പഠിക്കാന്‍ തുടങ്ങി, ഒടുവില്‍ 1986-ല്‍ അത് തന്റെ മതമായി സ്വീകരിച്ചു. തന്റെ മതപരിവര്‍ത്തനം പരസ്യമാക്കിയപ്പോള്‍, അദ്ദേഹം മുഹമ്മദ് ഉമര്‍ എന്ന് പേര് സ്വീകരിച്ചു. ഇത് വിവാദമായി. കൊലപാതക ശ്രമംവരെയുണ്ടായി. പക്ഷേ ഗൗതം തന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്നു.
പിന്നീട് അദ്ദേഹം ഇസ്ലാമിക് വാ സെന്ററിന്റെ സ്ഥാപകനായി. വര്‍ഷങ്ങളായി, അദ്ദേഹം നിരവധി സംവാദങ്ങളില്‍ പങ്കെടുക്കുകയും നൂറുകണക്കിന് വ്യക്തികളെ ഇസ്ലാം സ്വീകരിക്കാന്‍ സഹായിക്കുകയും ചെയ്തുവെന്ന് അദ്ദേഹത്തിന്റെ സംഘടന പറയുന്നു. ഈ കണ്‍വേര്‍ഷന്‍ തന്നെയാണ് ഒടുവില്‍ അദ്ദേഹത്തിന് കുരുക്കായതും.
2021 ജൂണില്‍ ഉമര്‍ ഗൗതമും അദ്ദേഹത്തിന്റെ സഹായി മുഫ്തി ജഹാംഗീറും ചേര്‍ന്ന് ഏകദേശം 1,000 പേരെ നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് എടിഎസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഗൗതം നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുടെ ഒരു സംഘടിത ശൃംഖലയുടെ ഭാഗമാണെന്നും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) യുമായി അടുത്ത ബന്ധമുണ്ടെന്നും എടിഎസ് അവകാശപ്പെട്ടു. സാമ്പത്തികവും സാമൂഹികവുമായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് വ്യക്തികളെ, പ്രത്യേകിച്ച് വികലാംഗരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ പ്രലോഭിപ്പിച്ചതായി ഗൗതമും ജഹാംഗീറും ആരോപിക്കപ്പെട്ടു.
ഉമര്‍ ഗൗതമിന്റെ അറസ്റ്റ് മുസ്ലീം സംഘടനകള്‍, മനുഷ്യാവകാശ ഗ്രൂപ്പുകള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരില്‍ അപലപിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിന്റെ മതം പ്രചരിപ്പിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ലംഘിക്കുന്നതാണെന്നും അവര്‍ വാദിച്ചു. സ്വമേധയാ ഉള്ള മതപരിവര്‍ത്തനം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഒരു മൗലികാവകാശമാണെന്നും ബലപ്രയോഗത്തിലൂടെയുള്ള ആരോപണങ്ങള്‍ തെളിയിക്കുന്ന ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും അവര്‍ ഊന്നിപ്പറഞ്ഞു.
പക്ഷേ കോടതിയില്‍ അന്വേഷണം സംഘം തെളിവുകള്‍ ഹാജരാക്കി.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരെ നിര്‍ബന്ധിപ്പിച്ച് മതം മാറ്റിയെന്നും ഇത്തരത്തില്‍ മതം മാറിയെത്തിയവര്‍ക്ക് വിവാഹത്തിനുള്ള സൗകര്യം ഒരുക്കി നല്‍കിയെന്നും വിദേശ ഫണ്ട് സ്വീകരിച്ചെന്നുമാണ് ഉമര്‍ ഗൗതമിനെതിരെയുള്ള ആരോപണം തെളിയിക്കപ്പെട്ടു. ഗൂഢാലോചന, വഞ്ചന, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളും യു.പിയിലെ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. 2021 ജൂണ്‍ 25ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റര്‍ ചെയ്തു. ഇദ്ദേഹത്തിന്റെ അക്കൗണ്ടിലും കോടികളാണ് എത്തിയത്. ഇവരെല്ലാം നിരപരാധികള്‍ ആണെങ്കില്‍ ഈ പണം എവിടെനിന്ന് വരുന്ന എന്ന ചോദ്യത്തിന് ഇസ്ലാമിസ്റ്റുകള്‍ക്ക് മറുപടിയില്ല.
മൗലാനാ സിദ്ദീഖിക്കും ജയില്‍
അതുപോലെ വിവാദമായതാണ്, ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഇസ്ലാമിക പണ്ഡിതരില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന മൗലാന കലീം സിദ്ദിഖിയുടെ അറസ്റ്റും. 2021ലാണ് ഇദ്ദേഹവും പിടിയിലാവുന്നത്. മുസാഫര്‍നഗര്‍ ജില്ലയിലെ ഖട്ടോളിയിലെ ഫലത്ത് ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ജാമിയ ഇമാം വാലി അല്ലാഹ് ഇസ്ലാമിയ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. രാജ്യത്തുടനീളം നിരവധി മദ്രസകള്‍ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഗ്ലോബല്‍ പീസ് സെന്ററിന്റെയും ജാമിയ വാലി അല്ലാഹ് ട്രസ്റ്റിന്റെയും പ്രസിഡന്റ് കൂടിയാണ് മൗലാന കലീം സിദ്ദിഖി. തന്റെ ഗ്രാമത്തിലെ ഒരു പ്രാദേശിക മദ്രസയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, ഖട്ടോളിയിലെ പിക്കറ്റ് ഇന്റര്‍ കോളേജില്‍ നിന്ന് ഉന്നത പഠനം നടത്തി. പിന്നീട് മീററ്റ് കോളേജില്‍ നിന്ന് ബിഎസ്സി പൂര്‍ത്തിയാക്കി. കഴിഞ്ഞ 15 വര്‍ഷമായി മൗലാന കലീം സിദ്ദിഖി കുടുംബത്തോടൊപ്പം ന്യൂഡല്‍ഹിയിലെ ഷഹീന്‍ ബാഗിലാണ് താമസിക്കുന്നത്.
തന്റെ സിനിമാ ജീവിതം ഉപേക്ഷിച്ച് ഇസ്ലാമിക ജീവിതശൈലി പിന്തുടരാന്‍ തീരുമാനിച്ച മുന്‍ ബോളിവുഡ് നടി സന ഖാന്റെ വിവാഹത്തില്‍ മൗലാന സിദ്ദിഖി പങ്കെടുത്തതാണ് പൊതുജനശ്രദ്ധ ആകര്‍ഷിച്ച മറ്റൊരു കാര്യം. 2020 ഒക്ടോബറില്‍ സനാഖാന്‍ മത പണ്ഡിതനായ മുഫ്തി അനസ് സയ്യാദിനെ വിവാഹം കഴിച്ചു. ഈ നിക്കാഹ് നടത്തിയത് മൗലാന സിദ്ദിഖിയാണ്. കൂടുതല്‍ മതപരമായ ജീവിതം സ്വീകരിക്കാനുള്ള സന ഖാന്റെ തീരുമാനവും അവരുടെ പരിവര്‍ത്തനത്തില്‍ മൗലാന സിദ്ദിഖിയുടെ പങ്കും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു,
മൗലാന സിദ്ദിഖി ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. 2021 സെപ്റ്റംബറില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ നടന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിപുലമായ അന്വേഷണത്തിന്റെ ഭാഗമായിരുന്നു അറസ്റ്റ്. വിദ്യാഭ്യാസ, സാമൂഹിക സംഘടനകളുടെ മറവില്‍ മൗലാന സിദ്ദിഖി വന്‍തോതിലുള്ള മതപരിവര്‍ത്തന റാക്കറ്റ് നടത്തിയതായും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതായും എടിഎസ് ആരോപിച്ചു. വിദേശത്ത് നിന്നുള്ള സംഭാവനകളും വഴിയാണ് ഈ ഫണ്ടുകള്‍ വിവിധ മദ്രസകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിച്ചതെന്ന് എടിഎസ് പറഞ്ഞു. മതപരിവര്‍ത്തന കേസുകളില്‍ പ്രതികളായ മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മിയും ഉമര്‍ ഗൗതമും ഉള്‍പ്പെടെയുള്ളവരുമായി മൗലാന സിദ്ദിഖിക്ക് ബന്ധമുണ്ടെന്ന് എ.ടി.എസ് ആരോപിച്ചു.
നിരവധി മുസ്ലീം സംഘടനകളും ഈ അറസ്റ്റിനെ അപലപിച്ചു. ഇന്ത്യയുടെ മതസ്വാതന്ത്ര്യ നിയമങ്ങള്‍ പ്രകാരം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വാദം ഉയര്‍ന്നു. നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും മുസ്ലീം പണ്ഡിതരും സ്ഥാപനങ്ങളും നടത്തുന്ന നിയമാനുസൃതമായ മതപരമായ ആചാരങ്ങളെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും തടയുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇവര്‍ വാദിച്ചു. പക്ഷേ ഈ കേസിലും, എടിഎസ് തെളിവുകള്‍ നിരത്തി. കോടതി മൗലാന സിദ്ദിഖിക്കിക്കും ജീവപര്യന്തം തടവാണ് വിധിച്ചത്.
പണം വരുന്നത് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്ന്
യു പി മതപരിവര്‍ത്തന റാക്കറ്റില്‍ ആരോപണവിധേയര്‍ ആയവരുടെ പൊതുസ്വഭാവം അവരുടെതൊക്കെ ബിനാമി അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ കോടികള്‍ കൈയിലുണ്ടെന്നാണ്. മിക്കവര്‍ക്കും പനാമ, സീഷ്യല്‍സ് ദ്വീപ് പോലുള്ള കളളപ്പണരാജ്യങ്ങളില്‍പോലും അക്കൗണ്ടുകളുണ്ട്. ജലാലുദ്ദീന്‍ എന്ന ചങ്കുര്‍ ബാബക്ക് കോടികളുടെ പണം എത്തിയത്, പനാമയിലെ ഷെല്‍ കമ്പനിയിലൂടെയെന്നാണ് ഇഡി പറയുന്നത്. ബാബയുടെ പനാമയിലെ ഷെല്‍ കമ്പനിയില്‍ ഒന്നും രണ്ടുമല്ല, പതിനായിരം കോടി ഡോളറിന്റെ നിക്ഷേപമാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ചങ്കൂര്‍ ബാബയുടെ അടുത്ത സഹായിയായ നവീന്‍ റോഹ്റ 2003-ല്‍ പനാമയില്‍ ലോഗോസ് മറൈന്‍ എസ്എ എന്ന പേരില്‍ ഒരു ഷെല്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. പനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷ്ണല്‍ ഷിപ്പിംഗ് ബ്യൂറോ വഴിയാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
10,000 യുഎസ് ഡോളറാണ് സ്ഥാപനത്തിന്റെ നിക്ഷേപമെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. വിദേശ പൗരന്മാരെയാണ് സ്ഥാപനത്തിന്റെ പങ്കാളിയായിരേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണെന്നും മനപൂര്‍വ്വം ചെയ്യുന്നതതാകാമെന്നും അന്വേഷണസംഘം അറിയിച്ചു. ഈ ഷിപ്പിംഗ് കമ്പനിയിലൂടെ കോടിക്കണക്കിന് കള്ളപ്പണമാണ് വെളുപ്പിച്ചത്. ഹവാല ഇടപാടുകള്‍, ബാങ്ക് ഇടപാടുകള്‍ തുടങ്ങി 100 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട് എന്നാണ് ഇ ഡി പറയുന്നത്.
മതപരിവര്‍ത്തന റാക്കറ്റുമായി ബന്ധപ്പെട്ട് നവീന്‍ റോഹ്റയുടെ വസതിയില്‍ പരിശോധന നടന്നിരുന്നു. കേസിന്റെ ഭാഗമായുള്ള നിരവധി രേഖകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ രേഖകള്‍ മതപരിവര്‍ത്തന റാക്കറ്റുകളും സാമ്പത്തിക ഇടപാടുകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. കേസില്‍ ചങ്കൂര്‍ ബാബ, മകന്‍ മെഹബൂബ്, സഹായിയായ നവീന്‍ റോഹ്‌റ , നസ്രീന്‍ എന്നിവര്‍ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലാണ്.
ഈ പണത്തിന്റെ പ്രധാന സ്ത്രോതസ് ഇപ്പോഴും ഗള്‍ഫിലെ ഇസ്ലാമിക രാജ്യങ്ങളാണ്. ഖത്തറില്‍നിന്നാണ് ഈ രീതിയില്‍ പണം കുടതല്‍ വരുന്നത് എന്നാണ് ഇ ഡി പറയുന്നത്. സൗദി, ഒമാന്‍, യുഎഇ, തുര്‍ക്കി എന്നീരാജ്യങ്ങളില്‍നിന്നും പണം ഒഴുകിയെത്തുന്നുണ്ട്. പക്ഷേ ഇതെല്ലാം ജീവകാരണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നും, അതിനെല്ലാം കൃത്യമായ കണക്കുണ്ടെന്നും, യുപി പൊലീസും എടിഎസും തങ്ങളെ വേട്ടയാടുകയാണെന്നുമാണ് യുപിയിലെ ഇസ്ലാമിസ്റ്റുകള്‍ പറയുന്നത്. യോഗി അധികാരത്തില്‍ വന്നതുമുതല്‍ യുപിയില്‍ മുസ്ലീം പീഡനം ആണെന്നും ഇവര്‍ ആരോപിക്കുന്നു. എടിഎസ് പിടിച്ചുകൊണ്ടുപോയ നിരപരാധികളുടെ ലിസ്റ്റും അവര്‍ പുറത്തുവിടുന്നു. എന്നാല്‍ യോഗി വന്നതിനശേഷം ഈ തട്ടിപ്പുകള്‍ മൊത്തം പിടിക്കയായിരുന്നുവെന്നാണ് ഇന്ത്യ ടുഡെയടക്കക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്.
വാല്‍ക്കഷ്ണം: ഇത്തരം മൗലവിമാര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനത്തിനാണ് പണം വരുന്നത് എന്ന ഇസ്ലാമിസ്റ്റുകളുടെ വാദം വേണമെങ്കില്‍ അംഗീകരിക്കാം. പക്ഷേ അങ്ങനെ നിയമാനുസൃതമായി സംഭാവന സ്വീകരിക്കയാണെങ്കില്‍ എന്തിനാണ് ബിനാമി അക്കൗണ്ടുകളും ഷെല്‍ കമ്പനികളും. ഒരുപാവപ്പെട്ടവനെ സഹായിച്ച് പിന്നെ മതം മാറ്റിക്കയാണെങ്കില്‍ അതില്‍നിന്നുതന്നെ അജണ്ട വ്യക്തമല്ലേ?