- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മൊറോക്കൻ സൂപ്പർതാരം അച്റഫ് ഹാക്കിമിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച എംബാപെ; ഗ്രീസ്മാൻ അടക്കം സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും വീരവാദങ്ങളില്ല; കളിക്കളത്തിലെ മാന്യന്മാരുടെ സംഘം; ഹൂളിഗന്മാർ ഇല്ലാത്ത, എതിർ ടീമിനെ ശപിക്കാത്ത ഫാൻസും; സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും ജനാധിപത്യത്തിന്റെയും പ്രകാശം ഉയർത്തി ഫ്രാൻസിന്റെ മഴവിൽ ടീം
ഖത്തർ: ലോകകപ്പ് സെമിഫൈനിൽ ഫ്രാൻസും- മൊറോക്കോയും തമ്മിലുള്ള മത്സരത്തിന്റെ അവസാനം അത്യപൂർവമായ ഒരു സംഭവത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഈ ലോകകപ്പിന്റെ കുറത്ത കുതിരകൾ ആവുമെന്ന് കരുതിയ മൊറോക്കോ കളിക്കാർ തോൽവി താങ്ങാൻ കഴിയാതെ പൊട്ടിക്കരയുകയായിരുന്നു. അതോടെ തങ്ങളുടെ വിജയാഹ്ലാദം നിർത്തി മൊറോക്കോയെ ആശ്വസിപ്പിക്കുന്ന ഫ്രഞ്ച് താരങ്ങളെയാണ് പിന്നീട് കണ്ടത്. സൂപ്പർ താരങ്ങളായ എംബാപ്പെയുംു ഗ്രീൻസ്മാനും അടക്കമുള്ളവരുടെ തോളിൽ തലവെച്ച് മൊറോക്കൻ താരങ്ങൾ കരഞ്ഞു. ഫ്രഞ്ച് ടീം അവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. ജയിച്ച ടീമും തോറ്റടീമും ഒന്നാകുന്ന ഫുട്ബോളിന്റെ അസാധാരണമായ സൗന്ദര്യത്തിന്റെ കാഴ്ച. അവിടെയാണ് ഫ്രാൻസ് വ്യത്യസ്തമാവുന്നത്. കാലുഷ്യത്തിന്റെ ഇക്കാലത്ത് സ്പോർസ്മാൻ സ്പിരിറ്റിന്റെയും ജനാധിപത്യത്തിന്റെയും ഉദാത്ത മാതൃകമാവുകയാണ് ഫ്രഞ്ച് ടീം. കറുത്തവരും വെളുത്തുവരും യാതൊരു വിവേചനുമില്ലാതെ പന്തുതട്ടുന്ന ഫ്രഞ്ച് ഫു്ടബോൾ ടീമിനെ മഴവിൽ ടീം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഫ്രാൻസ് ഉയർത്തിപ്പിടിക്കുന്ന ഈ ജനാധിപത്യ സന്ദേശം അംഗീകരിക്കുന്നവരാണ്, ടീമിനെ പ്രോൽസാഹിപ്പിക്കാനെത്തിയ കാണികളും. ഒരിക്കലും ഒരു അക്രമവും, യൂറോപ്യൻ ഫുട്ബോൾ ഫാൻസിനെപ്പോലെ ഹൂളിഗാനിസവും അവർ പ്രോൽസാഹിപ്പിക്കാറില്ല. എന്നാൽ മൊറോക്കോ തോറ്റതിനെ തുടർന്ന് ക്ഷുഭിതരായ സ്പെയിനിലെ അവരുടെ ആരാധകർ കണ്ണിൽ കണ്ടതെല്ലാം തീയിട്ട് നശിപ്പിക്കായിരുന്നു. ബ്രിട്ടനിലും ഇറ്റലിയിലും മൊറോക്കോ ആരാധകർ സമാനമായ പ്രശ്നം ഉണ്ടാക്കി. എന്നാൽ യുറോകപ്പിൽ ഫ്രാൻസ് തോറ്റപ്പോഴും ശാന്തരായിരുന്നു ഫ്രഞ്ച് ആരാധകർ.
ഹാക്കിമിയെ ആശ്വസിപ്പിച്ച് എംബാപെ
മൊറോക്കോൻ സൂപ്പർതാരം അച്റഫ് ഹാക്കിമിയെ ആശ്വസിപ്പിക്കുന്ന ഫ്രഞ്ച് താരം കിലിയൻ എംബാപെയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മൊറോക്കോയുടെ പ്രതിരോധക്കോട്ട തകർത്ത് ഫ്രാൻസിനെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച കിലിയൻ എംബാപെ, ആ വിജയം തകർത്ത് ആഘോഷിക്കുമ്പോൾ മൊറോക്കോൻ സൂപ്പർതാരം അച്റഫ് ഹാക്കിമി തോൽവിഭാരം താങ്ങാനാകാതെ ഗ്രൗണ്ടിൽ മുഖംപൊത്തി കിടക്കുകയായിരുന്നു. ഇതു ശ്രദ്ധയിൽപെട്ടതോടെ എംബാപെ അച്റഫ് ഹാക്കിമിയുടെ അടുത്തെത്തി. പിഎസ്ജി സഹതാരം കൂടിയായ ഹാക്കിമിക്കു നേരേ കൈകൾ നീട്ടി എഴുന്നേൽക്കാൻ സഹായിച്ചു. ഫ്രാൻസ് ടീമംഗങ്ങൾ മതിമറന്ന് ആഘോഷിക്കുമ്പോൾ ഏതിരാളിയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന കിലിയൻ എംബാപെയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. അതോടെ മറ്റ് ഫ്രഞ്ച് താരങ്ങളും വിജയാഹ്ലാദംനിർത്തി മൊറോക്കോയുടെ ദുഃഖത്തിൽ പങ്കുചേർന്നു.
അതിനുശേഷം മൊറോക്കോ ടീമിനെയും അച്റഫ് ഹാക്കിമിയെയും അഭിനന്ദിച്ച് എംബാപെ ട്വീറ്റ് ചെയ്യുകയും ചെത്തു. ''നിങ്ങൾ വിഷമിക്കരുത്, എല്ലാവരും നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു. നിങ്ങൾ ചരിത്രം സൃഷ്ടിച്ചു'' അച്റഫ് ഹാക്കിമിയെ ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് എംബാപെ കുറിച്ചു. എംബാപെയുടെ സ്‌നേഹപ്രകടനവും കുറിപ്പും അതിവേഗം കായികപ്രേമികളുടെ ഹൃദയം കയ്യടക്കി. നിരവധി പേരാണ് കിലിയൻ എംബാപെയും അച്റഫ് ഹാക്കിമിയെയും അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്.
എംബാപെയാണ് മൊറോക്കോയ്ക്കെതിരായ മത്സരത്തിലെ മിന്നും താരം. രണ്ട് ഗോളിനും കാരണമായത് ഈ താരത്തിന്റെ മികവ് തന്നെ. മത്സരത്തിൽ മൂന്ന് ഷോട്ടുകളാണ് എംബപെ അടിച്ചത്. രണ്ട് ഗോളവസരങ്ങളും സൃഷ്ടിച്ചു. ഏഴു തവണ എംബാപെ എതിരാളികളെ മറികടന്ന് പന്തുമായി കുതിച്ചു. ആദ്യ പകുതിയിൽ ഇടതു വിങ്ങറായി കളിച്ച എംബാപെ രണ്ടാം പകുതിയിൽ സൂപ്പർ സ്ട്രൈക്കറുടെ റോളിലേക്ക് മാറി. ഇതോടെ എംബാപെയയെ മാർക്ക് ചെയ്യാൻ വേണ്ടി മൊറോക്കോയുടെ മിഡ്ഫീൽഡർ സോഫിയാൻ അമ്രാബത് പ്രതിരോധത്തിലേക്ക് ഒതുങ്ങി. ഇതു മൊറക്കോയുടെ മുന്നേറ്റങ്ങളുടെ മൂർച്ച കുറച്ചു.കളിയിലുടനീളം തങ്ങളെ വിറപ്പിച്ച ആഫ്രിക്കൻ ടീമിനെ 2-0നു മറികടന്ന് ലോക ചാംപ്യന്മാരായ ഫ്രാൻസ് വീണ്ടും ലോകകപ്പ് ഫൈനലിൽ കടക്കുകയായിരുന്നു. 5-ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ്, 79-ാം മിനിറ്റിൽ പകരക്കാരൻ റൻഡാൽ കോളോ മുവാനി എന്നിവരാണ് ഫ്രാൻസിന്റെ സ്‌കോറർമാർ. മൈതാനത്തുടനീളം വീര്യത്തോടെ ഓടിക്കളിച്ചെങ്കിലും ഫ്രഞ്ച് പെനൽറ്റി ബോക്സിലെത്തിയപ്പോഴെല്ലാം കാലും മനസ്സും ഇടറിയതാണ് മൊറോക്കോയ്ക്കു തിരിച്ചടിയായത്. ഇത്രയും വലിയ താരമായിട്ടും അഹങ്കാരത്തിന്റെ ഒരു തരിപോലുമില്ലാതെയാണ് എംബാപെയുടെ ജീവിതം. ഒളിവർ ജിറോഡിനെപ്പോലുള്ള പ്രതിഭകൾ ടീമിൽ ഒരുപാടുണ്ട്. സിമ്പിൾ ആൻഡ് കൂൾ എന്നാണ് ഗ്രീൻസ്മാൻ അടക്കമുള്ള സഹതാരങ്ങളെയും മാധ്യമങ്ങൾ വിശേഷപ്പിക്കുന്നത്.
മാന്യന്മ്മാരുടെ മഴവിൽ ടീം
അതേസമയം മൊറോക്കോക്കെതിരെ മാത്രമല്ല, തങ്ങളുടെ ബദ്ധ വൈരികളായ ഇംഗ്ലണ്ടുമായുള്ള മത്സരത്തരശേഷവും ഫ്രഞ്ച് ടീം തങ്ങളുടെ മാന്യത കാണിച്ചു. ഇംഗ്ലണ്ടിനെയും അവർ ആശ്വസിപ്പിച്ചു. കളിക്ക് മുമ്പ് വീരവാദം പറയാതിരിക്കാനും അനാവശ്യ വിവാദങ്ങൾക്ക് ഇടകൊടുക്കാതിരിക്കാനും ഫ്രഞ്ച് ടീം ശ്രദ്ധിക്കുന്നുണ്ട്. ബോധപുർവമായ ഫൗളുകളും അവർക്ക് തീരെ കുറവാണ്. ഫ്രാൻസിന്റെ ഈ സ്പോർട്സ്മാൻ സ്്പിരിറ്റിനെ പുകഴ്‌ത്തി സോഷ്യൽ മീഡിയയും രംഗത്ത് എത്തിയിട്ടുണ്ട്. എഴുത്തുകാരൻ സജീവ് ആല ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''ഫ്രാൻസ് ഒരു സംസ്‌ക്കാരമാണ്.
ലിബറൽ ജനാധിപത്യത്തിന്റെ അത്യുന്നതമൂല്യങ്ങൾ തലയുയർത്തി ശോഭിച്ചുനില്ക്കുന്ന ഈഫൽ ഗോപുരനാട് അധിനിവേശക്കാരായിരുന്നപ്പോളും കോളനിജനതയുടെ ഹൃദയത്തിലിടം കണ്ടെത്താനായ ഒരേയൊരു രാജ്യം ഫ്രാൻസാണ്.കുറുമ്പിയമ്മേ ഇച്ചിരി പൊടി തരുമോ എന്നു ചോദിച്ച് കുതിരപ്പുറത്ത് വന്നിരുന്ന ലെസ്ലിസായ്വിന്റെ, മയ്യഴിമക്കളുടെ പ്രിയപ്പെട്ട മാജിക്കുകാരൻ അൽഫോൻസ് സായ്‌പ്പിന്റെ പിതൃരാജ്യം. ആഫ്രോ- യൂറോപ്യൻ സർഗാത്മക സമന്വയത്തിന്റെ വർണ്ണവൈവിധ്യമേളനത്തിന്റെ വംശീയ അതിർത്തികളെ അപ്രസക്തമാക്കുന്ന ആലിംഗനങ്ങളുടെ വിശ്വമാനവികതയുടെ
ഉദാത്ത ഗാലറിയാണ് ഫ്രാൻസ്.രാഷ്ട്രീയകാരണങ്ങളാൽ ഏതെങ്കിലുമൊരു രാജ്യത്തോട് ഇഷ്ടമുണ്ടെങ്കിൽ അത് ഫ്രാൻസിനോട് മാത്രമാണ്.'- സജീവ് വ്യക്തമാക്കുന്നു. ഈ രീതിയിൽ ഫ്രഞ്ച് ടീമിൻൈറ സ്പോർട്സ്മാൻ സ്പിരിറ്റിനെ പുകഴ്‌ത്തിക്കൊണ്ടുള്ള നിരവധി ട്വീറ്റുകളും സജീവമാണ്.
കഴിഞ്ഞ തവണത്തെ റഷ്യൻ ലോകകപ്പിൽ അന്റോണിയോ ഗ്രീൻസ്മാൻ പറഞ്ഞവാക്കുകൾ ഇപ്പോഴും പലരും ഉദ്ധരിക്കുന്നുണ്ട്. ഉറുഗ്വോയ്ക്കെതിരെ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ഗോൾ നേടിയിട്ടും എന്തേ താങ്കൾ ഒട്ടും ആഹ്ളാദം പ്രകടിപ്പിക്കാതിരുന്നത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഗ്രീൻസ്മാൻ ഇങ്ങനെ മറുപടി പറയുന്നു. ''ഞാൻ പ്രൊഫഷണൽ പ്ളെയറാകാൻ തീരുമാനിച്ചപ്പോൾ ഫുട്ബോളിലെ നല്ല കാര്യങ്ങളും ചീത്തവശങ്ങളും പറഞ്ഞുതന്നത് ഒരു ഉറുഗ്വോക്കാരനാണ്. ആ രാജ്യത്തേയും അവിടുത്തെ ജനങ്ങളേയും ഞാൻ സ്നേഹിക്കുന്നു. അതുകൊണ്ടാണ് ഗോൾ നേടിയതിന് ശേഷമുള്ള ആഘോഷപ്രകടനങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്നത്. ''- ഈ രീതിയിൽ ചിന്തിക്കുന്ന മനുഷ്യസ്നേഹികളാണ് ഫ്രഞ്ച് ടീമിൽ ഉള്ളത്. അതുകൊണ്ടുതന്നെ രാഷ്ട്രീയാതീതമായ പിന്തുണയാണ് ഫ്രഞ്ച് ഫുട്ബോൾ ടീമിന് കിട്ടിക്കൊണ്ടിരിക്കുന്നത്. കലാശപ്പോരിൽ, അർജന്റീനക്കെതിരെ നേർക്കുനേർ നിൽക്കുമ്പോൾ, മനുഷ്യസ്നേഹികളുടെ ഈ സംഘം വീണ്ടും കപ്പെടുക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.