ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജമ്മു കശ്മീരിലുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 4.5 തീവ്രതയുളള ഭുചലനം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടത്.