- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാടകത്തിലെ ഭഗത് സിങ്ങാവാൻ കയറെടുത്ത് പരിശീലനം; ഫാനിൽ തൂങ്ങിമരണം അഭിനയിച്ച പന്ത്രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ബംഗളൂരു:കന്നട രാജ്യോത്സവ ദിവസം അവതരിപ്പിക്കാനുള്ള സ്‌കൂൾ നാടകത്തിനായി ഭഗത് സിങ്ങിന്റെ വേഷം പരിശീലിച്ച് പന്ത്രണ്ടു വയസ്സുകാരന് ദാരുണാന്ത്യം.ഭഗത് സിങ്ങിന്റെ മരണം അഭിനയിച്ച് പരിശീലിക്കുന്നതിനിടെയാണ് പന്ത്രണ്ടു വയസ്സുകാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചത്.കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം.സഞ്ചയ് ഗൗഡ എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് അപകടമുണ്ടായത്.
കുട്ടിയുടെ മാതാപിതാക്കൾ പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്.പരിശീലനത്തിനുപയോഗിച്ച കയറെടുത്ത് കുട്ടി തനിയെ ഫാനിൽ കെട്ടിയതാണെന്നാണ് കരുതുന്നത്.ഭഗത് സിങ്ങിന്റെ വേഷപ്പകർച്ചയ്ക്കായി കമ്പിളി തൊപ്പി ഉപയോഗിച്ച് മുഖം മറച്ച കുട്ടി കട്ടിലിൽ നിന്ന് ചാടി മിനിറ്റുകൾക്കുള്ളിൽ മരിച്ചതായാണ് പൊലീസ് നൽകുന്ന വിവരം.
മാതാപിതാക്കൾ തിരികെയെത്തുമ്പോൾ കുട്ടി ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു.ഉടൻ തന്നെ ചിത്രദുർഗ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്‌കൂളിൽ കുട്ടികൾ ഇത്തരത്തിൽ പരിശീലിക്കാറുണ്ടെങ്കിലും അവർ സ്റ്റൂളുപയോഗിക്കാറില്ലെന്ന് കുട്ടിയുടെ സഹപാഠിയുടെ പിതാവ് സുന്ദർ രാജ് പറഞ്ഞു.


