- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെജ്രിവാളിന്റെ റാലിയിൽ താരമായി മൊബൈൽ മോഷ്ടാവ്; തിരഞ്ഞെടുപ്പ് റാലിക്കിടയിൽ എംഎൽഎ മാരുടേത് ഉൾപ്പെടെ മോഷണം പോയത് 20 മൊബൈലുകൾ
ന്യൂഡെൽഹി:ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നടന്ന ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടയിൽ താരമായത് മൊബൈൽ മോഷ്ടാവ്.പാർട്ടി ചെയർമാൻ അരവിന്ദ് കേജ്രിവാളിന്റെ റാലിക്കിടെ 20 പ്രവർത്തകരുടെ മൊബൈൽ ഫോണുകളാണ് മോഷണം പോയത്.എംഎൽഎമാരായ അഖിലേഷ് ത്രിപാഠി, സോമനാഥ് ഭാരതി, നേതാവ് ഗുഡ്ഡി ദേവി എന്നിവരുടെയൊക്കെ ഫോണുകൾ മോഷണം പോയ കൂട്ടത്തിൽ ഉൽപ്പെടും.
വടക്കൻ ഡൽഹിയിലെ മൽക ഗഞ്ജ് ഏരിയയിൽ ബുധനാഴ്ച നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം.ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടി ആയാണ് കേജ്രിവാൾ റോഡ് ഷോ നടത്തിയത്.ഫോൺ നഷ്ടപ്പെട്ടവരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഡിസംബർ നാലിനാണ് ഡൽഹിയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ്.ഏഴിനാണ് വോട്ടെണ്ണൽ.
Next Story