ലഖ്‌നൗ: ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. എട്ട് കുട്ടികളു ഏഴ് സ്ത്രീകളുമാണ് മരിച്ചത്. മാഘ പൂർണിമയുടെ ഭാഗമായി ഗംഗയിൽ കുളിക്കാൻ പുറപ്പെട്ട തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞതായാണ് നിഗമനം. ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ കാസ്ഗഞ്ചിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.