- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്യപിക്കാൻ പണം നൽകിയില്ല; 'കടൈസി വിവസായി' യിലെ നടി മകന്റെ അടിയേറ്റ് മരിച്ചു
ചെന്നൈ: നടി കാസമ്മാൾ മകന്റെ അടിയേറ്റ് മരിച്ചു. 71 വയസ്സായിരുന്നു. സംഭവത്തിൽ ഇവരുടെ മകൻ നമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിലെ ഉസലാംപെട്ടിക്ക് അടുത്ത് അണയൂരിലാണ് സംഭവം.
മദ്യപിക്കാൻ പണം ചോദിച്ച് നമകോടി അമ്മയുമായി വഴക്കിട്ടു. പണം നൽകാൻ വിസമ്മതിച്ച അമ്മയെ നമകോടി വടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ഇയാൾ സ്ഥലം വിട്ടു. അടിയേറ്റ കാസമ്മാൾ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. രാവിലെ വീട്ടിലെത്തിയ അയൽക്കാരാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കാസമ്മാളിനെ കണ്ടതും വിവരം പൊലീസിനെ അറിയിച്ചതും. മദ്യത്തിന് അടിമയായ നമകോട് ഭാര്യയുമായി പിണങ്ങി, കുറേക്കാലമായി അമ്മയ്ക്കൊപ്പമാണ് താമസിച്ചു വന്നിരുന്നത്.
ദേശീയപുരസ്കാരം നേടിയ കടൈസി വ്യവസായി എന്ന സിനിമയിൽ കാസമ്മാൾ അഭിനയിച്ചിരുന്നു. വിജയ് സേതുപതിയും നല്ലാണ്ടി എന്ന 85കാരനുമാണ് ചിത്രത്തിൽ പ്രധാനവേഷം ചെയ്തത്. ഇതിൽ വിജയ് സേതുപതിയുടെ അമ്മായി ആയിട്ടാണ് കാസമ്മാൾ അഭിനയിച്ചത്.
മറുനാടന് ഡെസ്ക്