- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡെറിക് ഒബ്രിയനെതിരെ 'വിദേശി'യെന്ന പരാമർശം: ഖേദം പ്രകടിപ്പിച്ച് അധീർ രഞ്ജൻ ചൗധരി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനെ 'വിദേശി' എന്നു വിളിച്ചതിന് മാപ്പ് പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ അധീർ രഞ്ജൻ ചൗധരി. 'ഡെറക് ഒബ്രിയനെ വിദേശി എന്നു വിളിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു. അശ്രദ്ധമായി പ്രയോഗിച്ച ഒരു വാക്കാണ് അത്.'' അധീർ രഞ്ജൻ ചൗധരി എക്സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ പറഞ്ഞു. അധീർ രഞ്ജന്റെ മാപ്പപേക്ഷ ഡെറിക് അംഗീകരിച്ചതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച ബംഗാളിലെ സിലിഗുരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അധീർ രഞ്ജന്റെ വിവാദപരാമർശം. ''ഡെറക് ഒബ്രിയാൻ ഒരു വിദേശിയാണ്, അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ അറിയാം, അദ്ദേഹത്തിനോട് ചോദിക്കൂ'' എന്നായിരുന്നു മഅധീർ രഞ്ജന്റെ വാക്കുകൾ. ബംഗാളിൽ ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെടാൻ കാരണം അധീർ രഞ്ജനാണെന്ന് ഡെറിക് ഒബ്രിയൻ ആരോപിച്ചതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബിജെപി നിർദേശപ്രകാരമാണ് അധീർ രഞ്ജൻ പ്രവർത്തിക്കുന്നതെന്നും തൃണമൂൽ നേതാവ് ആരോപിച്ചിരുന്നു. ''ശബ്ദം ചൗധരിയുടേതാണെങ്കിലും നിർദ്ദേശങ്ങൾ ഡൽഹിയിൽ നിന്നാണ്. രണ്ട് വർഷമായി അധിർ ചൗധരി ബിജെപിയുടെ ഭാഷയാണ് സംസാരിച്ചത്.
മറുനാടന് ഡെസ്ക്