- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടില്‍ എഐഎഡിഎംകെ പ്രവര്ത്തകന് കൊല്ലപ്പെട്ടു; കൃത്യം നടത്തിയത് കാറിലെത്തിയ അജ്ഞാതര്‍
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. എഐഎഡിഎംകെ ഇ പളനിസ്വാമി വിഭാഗം പ്രവര്‍ത്തകനായ പത്മനാഭനാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടില്‍ പുതുച്ചേരി അതിര്‍ത്തിയില്‍ കടലൂരിലാണ് കൊലപാതകം നടന്നത്. തിരുപാപുലിയൂര് സ്വദേശിയാണ് കൊല്ലപ്പെട്ട പത്മനാഭന്. തിരുപാപുലിയൂരില് കട നടത്തി വരികയായിരുന്നു ഇയാള്‍.
ബാഗൂര്‍ ഗ്രാമത്തിലേക്ക് പോകുന്നതിനിടെ പത്മനാഭനെ വളഞ്ഞ അജ്ഞാത സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. വൈകാതെ പത്മനാഭന് മരിച്ചു. പത്മനഭന്റെ ഇരുചക്രവാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന വിവരങ്ങള്‍.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പത്മനാഭനെതിരെ കൊലപാതകക്കേസ് നിലനില്‍ക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
Next Story