- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യക്ക് 1.1കോടി രൂപ പിഴ
ന്യൂഡൽഹി: പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചതിനെ തുടർന്ന് എയർ ഇന്ത്യക്ക് 1.1 കോടി രൂപ പിഴ ചുമത്തിയതായി ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു. ആവശ്യത്തിന് അടിയന്തര ഓക്‌സിജൻ ഇല്ലാത്തതിനെ തുടർന്നാണ് വിമാനം ഓടിക്കാൻ പൈലറ്റ് വിസമ്മതിച്ചത്.
ബംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള വിമാനത്തിലാണ് സംഭവം. ദീർഘദൂര റൂട്ടുകളിലെ വിമാനങ്ങളിൽ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് എയർ ഇന്ത്യക്ക് പിഴ ചുമത്തിയത്. ഇതുസംബന്ധിച്ച് ഒരു ജീവിനക്കാരൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് ഏവിയേഷൻ റെഗുലേറ്റർ പറഞ്ഞു.
തുടർന്ന് എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസയച്ചു. പിന്നാലെ പിഴയും ചുമത്തി. ഒരാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് എയർ ഇന്ത്യക്ക് ഏവിയേഷൻ അധികൃതർ പിഴ ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മൂടൽ മഞ്ഞ് കാരണം വിമാനം വൈകുന്നതിനാൽ ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കാത്തതിന് എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴചുമത്തിയിരുന്നു.
കഴിഞ്ഞ നവംബറിൽ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് റെഗുലേറ്റർ എയർ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴയിട്ടിരുന്നു.