മുംബൈ: അയോധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ റിയൽ എസ്‌റ്റേറ്റ് രംഗവും വലിയ കുതിപ്പ് പ്രതീക്ഷിക്കുന്നുണ്ട്. രാമജന്മ ഭൂമിയിയിൽ ഉയരുന്ന ക്ഷേത്രം വലിയ സാധ്യതകൾക്കാണ് വഴി തുറക്കുന്നത്. ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ അയോധ്യയിലെ 7 സ്റ്റാർ എൻക്ലേവിൽ വസ്തു സ്വന്തമാക്കിയതായി റിപ്പോർട്ടുകളും പുറത്തുവരുന്നു.

മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധയാണ് വസ്തുവിന്റെ ഡെവലപ്പർ. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീട് നിർമ്മിക്കാൻ ബച്ചൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന് 14.5 കോടിയോളം വിലയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് വ്യവസായ വൃത്തങ്ങൾ പറഞ്ഞു. പ്രൈം ദിനമായ ജനുവരി 22-ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും

ഈ മാസം 22-നാണ് 51 ഏക്കറിൽ പരന്നുകിടക്കുന്ന അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. പദ്ധതിയിലെ തന്റെ നിക്ഷേപത്തെക്കുറിച്ച് ബച്ചൻ പറഞ്ഞത് ഇങ്ങനെ, 'എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോധ്യയിൽ ഈ യാത്ര ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആഗോള ആത്മീയ തലസ്ഥാനത്ത് എന്റെ വീട് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.'

നടന്റെ ജന്മസ്ഥലമായ അലഹബാദിലേക്ക് (ഇപ്പോൾ പ്രയാഗ് രാജ്) അയോധ്യയിൽ നിന്ന് നാഷണൽ ഹൈവേ 330 വഴി നാല് മണിക്കൂർ യാത്രയുണ്ട്. ഇത് തന്റെ കമ്പനിയുടെ 'നാഴികക്കല്ലായ നിമിഷം' എന്നാണ് ഒീഅആഘചെയർമാൻ അഭിനന്ദൻ ലോധ വിശേഷിപ്പിച്ചത്. ബച്ചനെ ആദ്യത്തെ പൗരനായി വരവേൽക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്നും ലോധ പറഞ്ഞു. രാമക്ഷേത്രത്തിൽ നിന്ന് ഏകദേശം 15 മിനിറ്റും അയോധ്യ വിമാനത്താവളത്തിൽ നിന്ന് 30 മിനിറ്റും അകലെയായാണ് ബച്ചന്റെ വസ്തു സ്ഥിതി ചെയ്യുന്നത്.