- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ ധാരാളം അവസരങ്ങളുണ്ട്; അവ പ്രയോജനപ്പെടുത്തൂവാനാണ് ശ്രമിക്കേണ്ടത്; എഞ്ചിനീയറിങ് വിദ്യാർത്ഥികളുമായി സംവദിച്ച് അമിത്ഷാ
ബെംഗളുരു: ഇന്ത്യാമഹാരാജ്യത്തെ ഒന്നാം സ്ഥാനത്തെത്തിക്കാൻ കേന്ദ്രം നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് വിദ്യാർത്ഥികളോട് അമിത്ഷാ. കർണാടക ഹുബ്ബള്ളിയിലെ ബിവിബി എഞ്ചിനീയറിങ് കോളേജിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.
''ലോകത്തിൽ നമ്മുടെ രാജ്യം ഒന്നാം സ്ഥാനത്ത് എത്താൻ നിങ്ങൾ പരിശ്രമിക്കുക. അതിനുള്ള എല്ലാ അവസരങ്ങളും പ്രധാനമന്ത്രി മോദി നിങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് നിരവധി അവസരങ്ങൾ ഇവിടെയുണ്ട്. വിദ്യാർത്ഥികൾക്ക് മാത്രമായി 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ എന്ന സ്വപ്നമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തിരിക്കുന്നത്.'' അമിത്ഷാ പറഞ്ഞു.
തുടർന്ന് സ്റ്റാർട്ടപ്പുകളെ കുറിച്ചും അമിത് ഷാ വിദ്യാർത്ഥികളോട് സംസാരിച്ചു. ''കേന്ദ്ര സർക്കാർ ഇന്ത്യയിൽ 70,000-ത്തിലധികം സ്റ്റാർട്ടപ്പുകൾ വികസിപ്പിച്ചിട്ടുണ്ട്, ഇതിൽ 75-ലധികം യൂണികോൺ സ്റ്റാർട്ടപ്പുകളാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇത് പ്രയോജനകരമാകും.''-അമിത് ഷാ കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച രാവിലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർണാടകയിൽ എത്തിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് വെങ്കിടേഷ് ജോഷി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ