- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിനുള്ളിൽ ചാണക വറളി കത്തിച്ചു: യുവാക്കൾ അറസ്റ്റിൽ
ന്യൂഡൽഹി: തണുപ്പിൽ നിന്ന് രക്ഷനേടുന്നതിനായി ട്രേനിൽ ചാണക വറളി കത്തിച്ച യുവക്കാൾ അറസ്റ്റിൽ. സംഭവം നടന്നത് വ്യാഴാഴ്ച്ചയായിരുന്നു. അസമിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസിലായിരുന്നു സംഭവം. ജനറൽ കൊച്ചിൽ നിന്ന് പുക ഉയരുന്നത് ആർ പി എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
റയിൽവേ സുരക്ഷാ സേന ഫരീദാബാദ് സ്വദേശികളായ ചന്ദൻ കുമാർ, ദേവേന്ദ്ര സിങ് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യാത്രക്കാരുടെ ജീവന് ഭാക്ഷണി ഉയർത്തിയെന്ന വകുപ്പ് ചുമത്തിയായിരുന്നു ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.എന്നാൽ ജനറൽ കോച്ചിൽ തമുപ്പ് അസഹനീയമാണെന്നും അതിനെ തുടർന്നാണ് ചാണക വറളി കത്തിച്ചതെന്നും യുവാക്കൾ ആർ പി എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവരോടൊപ്പം തീകാഞ്ഞ 14 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും മുന്നറിപ്പ് നൽകി വിട്ടയച്ചു.
സംഭവത്തിനെ കുറിച്ച് ആർപിഎഫിന്റെ അലിഗഡ് പോസ്റ്റ് കമാൻഡർ രാജീവ് ശർമ്മ പറഞ്ഞതിങ്ങനെ ഓടുന്ന ട്രെയിനിനുള്ളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥരാണ് ജനറൽ കോച്ചിൽ നിന്ന് പുക ഉയരുന്നതായി കണ്ടെത്തിയത്. തുടർ പരിശോധനയിൽ ഒരു കൂട്ടം യാത്രക്കാർ ചുറ്റിലും ഇരുന്ന് തീകായുന്നതായി കണ്ടു. യാത്രക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചന്ദനെയും ദേവേന്ദ്രയെയും അറസ്റ്റ് ചെയ്തത്. തൊട്ടടുത്തുള്ള സ്റ്റേഷനായ അലിഗഡിൽ ട്രെയിൻ നിർത്തിയാണ് യുവാക്കളെ പിടികൂടിയത്.