ന്യൂഡൽഹി: പെൺകുട്ടിയെ ഒരാഴ്‌ച്ചത്തോളം പൂട്ടിയിട്ട് പീഡനത്തിനിരയാക്കിയ സുഹൃത്ത് പിടിയിൽ.ഡൽഹിയിൽവച്ചായിരുന്നു യുവതി പീഡനത്തിനിരയായത്.പെൺകുട്ടിയെ പ്രതി ശാരീരിക പീഡനത്തിനിയാക്കിയതായും ചൂട് പയർ കറിയൊഴിച്ച് പൊള്ളിച്ചതായും പൊലീസ് പറഞ്ഞു.

പൊലീസ് സ്റ്റേഷനിലേക്ക് സഹായ അഭ്യർത്ഥന സന്ദേശം എത്തിയതിന് പിന്നാലെയായിരുന്നു പീഡന വിവരം പുറത്തറിഞ്ഞത്. 4 മാസം മുമ്പാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. ഒരു മാസത്തോളമായി വാടകകെട്ടിടത്തിൽ യുവതി പ്രതിക്കൊപ്പമാണ് താമാസിച്ചിരുന്നത്.

ഡൽഹിയിൽ ഒരു ജോലി കണ്ടെത്തി തരാമെന്ന ഇയാൾ യുവതിക്ക് വാഗ്ദാനം നൽകിയിരുന്നു. അതിന് പിന്നാലെ യുവതി ഡൽഹിയിൽ എത്തുകയായിരുന്നു. പീന്നാലെ പെൺകുട്ടിയെ ശാരീരകവും ലൈംഗികവുമായ പീഡനത്തിനിരയാക്കുകയായിരുന്നു. പര്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.