- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദേശ്ഖലി സംഘർഷം: ഐ.എസ്.എഫ് നേതാവ് ആയിഷ ബീബി അറസ്റ്റിൽ
കൊൽക്കത്ത: സന്ദേശ്ഖലി സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്) നേതാവ് ആയിഷ ബീബിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃണമൂൽ കോൺഗ്രസ് നേതാവ് ഷിബപ്രസാദ് ഹസ്‌റയുടെ ഉടമസ്ഥതയിലുള്ള കോഴി ഫാമിന് തീയിട്ട കേസിലാണ് അറസ്റ്റ്. നിരവധി ഐ.എസ്.എഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃണമൂൽ നേതാവ് ഷാജഹാൻ ശൈഖും സഹോദരനും ചേർന്ന് ഗോത്രവർഗക്കാരുടെ ഭൂമി തട്ടിയെടുക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് സന്ദേശ്ഖലിയിലെ പ്രതിഷേധം.
അതേസമയം, സംസ്ഥാന മന്ത്രിമാരടങ്ങുന്ന തൃണമൂൽ പ്രതിനിധി സംഘം വീണ്ടും സന്ദേശ്ഖലിയിൽ സന്ദർശനം നടത്തി. പ്രദേശവാസികളുടെ പരാതികൾ കേട്ട ഇവർ ഒന്നരമാസത്തിനകം പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകി. എന്നാൽ, സന്ദേശ്ഖലിയിലേക്ക് പുറപ്പെട്ട പട്‌ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എൽ. നരസിംഹ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആറംഗ സ്വതന്ത്ര വസ്തുതാന്വേഷണ സംഘത്തെ പൊലീസ് തടഞ്ഞു.