- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമത്വം ഉറപ്പാക്കുന്നതിനായി കർണ്ണാടകയിൽ ഏക സിവിൽ കോഡ് നടപ്പാക്കും; നിയമം നടപ്പാക്കുന്നത് തന്റെ സർക്കാർ ഗൗരവപരമായി തന്നെ പരിഗണിക്കുന്നുവെന്ന് ബസവരാജ് ബൊമ്മെ
ബംഗളൂരു:ദേശീയതലത്തിൽ തന്നെ ബിജെപിയുടെ പ്രകടനപത്രികാ വാഗ്ദാനമായ ഏക സിവിൽ കോഡ് കർണ്ണാടകയിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.സമത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ഏക സിവിൽ കോഡ് (യു.സി.സി) നടപ്പാക്കുന്നത് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.ഇന്ത്യൻ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രി ഏക സിവിൽ കോഡിന്റെ കാര്യത്തിൽ തന്റെ സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
'യു.സി.സി ദേശീയ തലത്തിൽ ബിജെപിയുടെ പ്രകടനപത്രികയുടെ പ്രധാന ഭാഗമായതിനാൽ അത് നടപ്പിലാക്കുന്നത് തന്റെ സർക്കാർ വളരെ ഗൗരവമായി പരിഗണിക്കുന്നു'- ബൊമ്മൈ പറഞ്ഞു.ജനങ്ങളുടെ ക്ഷേമം സാധ്യമാക്കാനും സമത്വം കൊണ്ടുവരാനും കഴിയുമെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുക മാത്രമല്ല, അത് നടപ്പിലാക്കാനുള്ള എല്ലാ ശക്തമായ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതപരിവർത്തന വിരുദ്ധ നിയമത്തെ പലരും ഭരണഘടനാ വിരുദ്ധമെന്ന് വിളിക്കുന്നു.എന്നാൽ നിർബന്ധിത മതപരിവർത്തനം കുറ്റകരമാണെന്ന് സുപ്രീം കോടതി തന്നെ ഉത്തരവിട്ടിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ