- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാറിൽ ഹോസ്റ്റൽ ടെറസിൽ ആറ് വയസ്സുകാരൻ കൊല്ലപ്പെട്ട നിലയിൽ; പിടിയിലായത് എട്ടാം ക്ലാസ് വിദ്യാർത്ഥി
പാട്ന: ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ ന്യൂ ജ്ഞാൻ ലോക് കോപറ്റീഷൻ സ്കൂളിന്റെ സ്വകാര്യ ഹോസ്റ്റൽ ടെറസിൽ ആറു വയസ്സുകാരൻ കൊല്ലപ്പെട്ട നിലയിൽ. ശനിയാഴ്ചയാണ് ആര്യൻ കുമാർ സിങ് എന്ന കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഷ സ്വദേശിയാണ് കുട്ടി.
അന്വേഷണത്തിന് എത്തിയ പ്രത്യേക സംഘം എത്തിച്ചേർന്നത് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പതിനഞ്ചുകാരന്റെ പക്കൽ. ഡോഗ് സ്ക്വാഡ് അടക്കം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. രക്തം കലർന്ന ചുടുകട്ടയും വസ്്രതങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ എട്ടാം ക്ലാസുകാരൻ ടെറസിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ശ്രദ്ധയിൽപെട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
ഒരു വഴക്കിന്റെ പേരിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പതിനഞ്ചുകാരൻ പൊലീസിനോട് സമ്മതിച്ചു. ഇയാളെ പൊലീസ് ജുവനൈൽ കോടതിയിൽ ഹാജരാക്കി.
മറുനാടന് ഡെസ്ക്