- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദീർഘകാലം ആരോഗ്യത്തോടെ ഇരിക്കട്ടെ; സോണിയ ഗാന്ധിക്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: 77ാം ജന്മദിനമാഘോഷിക്കുന്ന കോൺഗ്രസ് മുൻ പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സ് പ്ലാറ്റ്‌ഫോം വഴിയായിരുന്നു മോദിയുടെ ആശംസ.
''ജന്മദിനമാഘോഷിക്കുന്ന സോണിയ ഗാന്ധിക്ക് ആശംസകൾ നേരുന്നു. കൂടുതൽ കാലം ആരോഗ്യത്തോടെയിരിക്കട്ടെയെന്ന് ആശംസിക്കുകയാണ്.''-എന്നാണ് മോദി എക്‌സിൽ കുറിച്ചത്.
കോൺഗ്രസിനെ ഏറ്റവും കൂടുതൽ കാലം നയിച്ച നേതാവാണ് സോണിയ. ആരോഗ്യപ്രശ്‌നങ്ങളാൽ കുറച്ചുകാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് കോൺഗ്രസിന്റെ മുഖ്യ ചുമതലകൾ വഹിക്കുന്നത്.
Next Story