മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഢിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് എൻ.ഡി.ആർ.എഫ് അറിയിച്ചു.

ബ്ലുജെറ്റ് ഹെൽത്ത്‌കെയർ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഏഴ് പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഫാക്ടറിയിലെ രാസവസ്തുക്കൾ നിറച്ച ബാരലുകൾ പൊട്ടിത്തെറിച്ചാണ് വലിയ അപകടം ഉണ്ടായത്.