മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് പൂണെ- ഡൽഹി വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി. 185 യാത്രക്കാരുമായി പോയ ആകാശ് എയർലൈൻസ് കമ്പനിയുടെ വിമാനമാണ് മുംബൈ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടത്. തന്റെ ബാഗിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഒരു യാത്രക്കാരൻ പറഞ്ഞതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. പൂണെ വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 12.07ന് പുറപ്പെട്ട് 40 മിനിറ്റിനു ശേഷമാണ് ഈ സംഭവം.

12.42 ഓടെ മുംബൈ വിമാനത്താവളത്തിൽ ഇറക്കി നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. പൊലീസിന്റെ ക്ലിയറൻസിനെ തുടർന്ന് രാവിലെ ആറ് മണിക്ക് വിമാനം യാത്ര തുടർന്നു. ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ് വിമാനം മുംബൈയിൽ ഇറക്കിയതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി അറിയിച്ചതിനെ തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.