- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടമ മറന്ന് കോൺഗ്രസ് ചെറുക്കുന്നത് ഇടതുപക്ഷത്തെ; ബൃന്ദ
ഇടുക്കി: രാജ്യത്ത് ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന ഇടതുപക്ഷത്തെയാണ് കടമ മറന്ന കോൺഗ്രസ് ചെറുക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരളത്തിലെ യുഡിഎഫ് എംപിമാർ പാർലമെന്റിൽ നിശബ്ദരായി ബിജെപിയെ കരുത്തരാക്കുകയായിരുന്നു. എൽഡിഎഫ് ഇടുക്കി മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ.
കേന്ദ്രത്തിന്റെ ഭരണഘടനാ വിരുദ്ധതയെ ചോദ്യംചെയ്തും ബദൽ നയങ്ങൾ നടപ്പാക്കിയും മുന്നോട്ടുപോകുന്നതുകൊണ്ടാണ് ബിജെപി കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത്. പൗരത്വഭേദഗതി ബില്ലിനെ കേരളം എതിർത്തു. അർഹിക്കുന്ന വിഹിതത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തിയപ്പോൾ കേരളത്തിലെ യുഡിഎഫ് എംപിമാർ തിരിഞ്ഞുനോക്കിയില്ല.
മണിപ്പുർ, ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങളും ആദിവാസി വിഭാഗങ്ങളും കൊടിയ ക്ലേശങ്ങൾ അനുഭവിക്കുമ്പോൾ മതനിരപേക്ഷതതയുടെ ഉദാത്ത മാതൃകയായി കേരളം മാറുകയാണ്. നാടിന്റെ പ്രശ്നങ്ങളെ എല്ലാ അർഥത്തിലും ഗൗരവത്തിലും ഏറ്റെടുക്കാൻ എൽഡിഎഫ് വിജയിക്കേണ്ടത് അനിവാര്യമാണന്നും എൽഡിഎഫ് ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം ഉണ്ടാകില്ലെന്ന ഗ്യാരന്റിയാണ് നൽകുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.