- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓവർബുക്കിംഗിന്റെ പേര് പറഞ്ഞ് തന്നെ പ്രീമിയം എക്കോണമിയിൽ നിന്ന് തരംതാഴ്ത്തി; ചതിയോ അതോ വംശീയതയോ? ബ്രിട്ടീഷ് എയർവേയ്സിലെ ദുരനുഭവം വിവരിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥ
ന്യൂഡൽഹി: ബ്രിട്ടീഷ് എയർലൈൻസിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ അശ്വിനി ബിദേ. ഓവർബുക്കിംഗിന്റെ പേര് പറഞ്ഞ് തന്നെ പ്രീമിയം എക്കോണമിയിൽ നിന്ന് തരംതാഴ്‌ത്തിയെന്നാണ് അശ്വിനിയുടെ ആരോപണം. ഇത് വംശീയത ആണോ എന്നതാണ് ഐഎഎസ് ഉദ്യോഗസ്ഥയുടെ ചോദ്യം.
സമൂഹമാധ്യമമായ എക്സിൽ രൂക്ഷ വിമർശനമാണ് അശ്വിനി ബിദെ ഉന്നയിച്ചിരിക്കുന്നത്.'നിങ്ങൾ ചതിക്കുകയാണോ അതോ വംശീയ നയങ്ങൾ പിന്തുടരുകയാണോ? ചെക്കിൻ കൗണ്ടറിൽ എത്തിയ ഒരു യാത്രക്കാരിയെ തെറ്റായ കണക്കുകൾ കാണിച്ച് ഓവർ ബുക്കിംഗിന്റെ പേരിൽ തരംതാഴ്്ത്തുന്നത് എങ്ങനെയാണ്? അതു ടിക്കറ്റിന്റെ വില വ്യത്യാസം പോലും മടക്കി നൽകാതെ? ഇത് ബ്രിട്ടീഷ് എയർവേയ്സിന്റെ പതിവ് രീതിയാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.' - അശ്വിനി എക്സിൽ കുറിച്ചു.
നിരവധി പേരാണ് മുതിർന്ന ഉദ്യോഗസ്ഥയുടെ പോസ്റ്റിൽ പ്രതികരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് എയർവേയ്സ് ഇത് സ്ഥിരമായി നടത്തുന്ന ഏർപ്പാടാണെന്നാണ് ഒരാളുടെ കമന്റ്. എയർ ഫ്രാൻസും ഇത്തരത്തിൽ പെരുമാറുന്നത് പതിവാണെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിജിസിഎ, മുംബയ് വിമാനത്താവളം എന്നിവരെ മെൻഷൻ ചെയ്താണ് ഉദ്യോഗസ്ഥയുടെ പോസ്റ്റ്.
അതേസമയം ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി ബ്രിട്ടീഷ് എയർലൈൻസ് രംഗത്ത് വരികയും മാപ്പ് പറയുകയും ചെയ്തു. 1995ലെ മഹാരാഷ്ട്ര കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥയാണ് പരാതിക്കാരി. അശ്വിനിക്ക് നേരിട്ട അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി കമ്പനി പറഞ്ഞു.. അശ്വിനിയുടെ പോസ്റ്റിനു പിന്നാലെ വിമാനക്കമ്പനിക്കെതിരെ നിരവധി യാത്രക്കാർ രംഗത്തുവന്നു.
മറുനാടന് ഡെസ്ക്