- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു; കൊളീജിയം ശുപാർശയ്ക്ക് കേന്ദ്രസർക്കാർ അംഗീകാരം
ന്യൂഡൽഹി: അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശയ്ക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി. ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപനം ഇറങ്ങി. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് ഉറപ്പ് കേന്ദ്രം കോടതിയിൽ നൽകിയിരുന്നു. അഞ്ചുപേരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
ഇതുസംബന്ധിച്ച കൊളീജിയം ശിപാർശ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വി.പി സഞ്ജയ് കുമാർ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അഹാസുനുദ്ദീൻ അമാനത്തുള്ള, അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീംകോടതിയിലേക്ക് നിയമിച്ചത്.
ജഡ്ജിമാരുടെ നിയമനത്തിൽ ഞായറാഴ്ചക്കുള്ളിൽ തീരുമാനമാകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൊളീജിയം ശിപാർശകൾ നടപ്പാക്കാൻ വൈകുന്നതിൽ ജസ്റ്റിസ് എസ്.കെ കൗൾ, എ.എസ് ഒക എന്നിവർ അതൃപ്തി അറിയിച്ചിരുന്നു.
ന്യൂസ് ഡെസ്‌ക്