- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രളയത്തിന് പിന്നാലെ തീരത്ത് നൂറ് കണക്കിന് വിഷജീവികൾ; ആളുകൾ ആശങ്കയിൽ; ചെന്നൈയിൽ മുന്നറിയിപ്പ്
ചെന്നൈ: ചെന്നൈയിലെ പ്രളയത്തിന് പിന്നാലെ പലതരം വിഷ ജീവികൾ ബീച്ചിൽ പ്രത്യക്ഷപ്പെട്ടു. വെള്ളപ്പൊക്കത്തിന് പിന്നാലെ കരയിലേക്ക ഒഴുകിയെത്തിയത് നീല ബട്ടണുകളും ബ്ലൂ സീ ഡ്രാഗണുകളും ഉൾപ്പെടെയുള്ള വിഷമുള്ള സമുദ്ര ജീവികളാണ്. ഇത് ആളുകളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഈ കടൽ ജീവികളെ കണ്ട വിവിരം റിപ്പോർട്ട് ചെയ്തത് എൻവയോൺമെന്റലിസ്റ്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സജീവ അംഗവും പ്രദേശത്തെ താമസകാരനുമായ ശ്രീവത്സനായിരുന്നു. അവയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. ഇതിനെ തുടർന്ന് സമുദ്ര ഗവേഷകർ ബീച്ചിലെത്തിയ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
കുട്ടികളിലും പ്രായമായവരിലും ഇത്തരത്തിലുള്ള നീല ഡ്രാഗണുകളുടെ കുത്തേൽക്കുന്നത് ആരോഗ്യ പ്രശനം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നൽകിയട്ടുണ്ട്. ഇതിന്റെ കുത്തേറ്റാൽ വോദന അനുഭവപ്പെടുകയും തുടർന്ന് ഛർദ്ദി, തലകറക്കം തുടങ്ങിയവ അനുഭവപ്പെടാനും സാധ്യതയുണ്ട്. അതിനാൽ ഇവയെ എവിയെ കണ്ടാലും തൊടാൻ പാടില്ലായെന്നും മുന്നറിയിപ്പുണ്ട്. ഇവ കരയിലേക്ക് എത്തി ചേർന്നത് ചിഴലിക്കാറ്റും മഴയും കാരണമാണെന്നും അനുമാനിക്കുന്നു.