- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൊഹാലി സ്ഫോടനക്കേസ്; ഭീകരൻ ലഖ്ബീർ സിംഗിന്റെ അടുത്ത സഹായി അറസ്റ്റിൽ; കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി
ചണ്ഡീഗഢ്: മൊഹാലി സ്ഫോടനക്കേസുമായി കേസുമായി ബന്ധപ്പെട്ട് ഭീകരൻ അറസ്റ്റിൽ. കാനഡ ആസ്ഥാമായി പ്രവർത്തിക്കുന്ന ലഖ്ബീർ സിങ് എന്ന ഭീകരന്റെ കൂട്ടാളിയായ ഗുർപീന്ദറിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്ദു എന്ന് വിളിക്കുന്ന ഗുർപിന്ദർ കേസിലെ മുഖ്യ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം മെയ് 9-നാണ് മൊഹാലി സ്ഫോടനം നടന്നത്. മൊഹാലിയിലെ പഞ്ചാബ് പൊലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ ആർപിജി വെടിവെയ്പ്പ് നടക്കുകയായിരുന്നു. ഇത് വലിയ സ്ഫോടനത്തിന് കാരണമായി. തുടർന്ന് നടന്ന അന്വേഷണത്തിൽ കേസിലെ പ്രധാന പ്രതി ഗുർപിന്ദറാണെന്നും ഇയാൾക്ക് ലഖ്ബീർ സിംഗുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തുന്നത്.
കേസിൽ 11 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കേസിൽ പ്രായ പൂർത്തിയാകാത്ത ഒരാളും അറസ്റ്റിലായിട്ടുണ്ട്. ആക്രമണത്തിൽ പങ്കുള്ള ദീപക് കുമാർ എന്ന ഭീകരനെ അടുത്തിടെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ലഖ്ബീർ സിങ് ലാൻഡയാണ് സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാനി തീവ്രവാദ ഗ്രൂപ്പിനും മൊഹാലി സ്ഫോടനത്തിൽ പങ്കുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ