പട്‌ന: ബിഹാറിൽ കോൺഗ്രസ് എംഎൽഎ നീതു സിങ്ങിന്റെ വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നവാദ ജില്ലയിലെ വസതിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. എംഎൽഎയുടെ ബന്ധുകൂടിയായ പിയൂഷ് കുമാറാ (24)ണ് കൊല്ലപ്പെട്ടത്. ഹിസ്വ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായ നീതു സിങ് സംഭവസമയത്ത് വീട്ടിൽ ഇല്ലായിരുന്നെന്നാണ് റിപ്പോർട്ട്.

എംഎൽഎയുടെ അനന്തരവൻ ഗോലു സിങ്ങിന്റെ മുറിയിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിനു പിന്നാലെ ഗോലു സിങ് ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.