- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൈന അടക്കം ഉള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി; 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ഫലം കരുതണം; നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം
ന്യൂഡൽഹി: ചൈന അടക്കം ചില രാജ്യങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ചൈന, സിംഗപ്പൂർ, ഹോങ്കോങ്, കൊറിയ, തായ്ലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിലാണ് കോവിഡ് പടർന്ന് പിടിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു ഇന്ത്യയിലേക്കു വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കേന്ദ്രസർക്കാർ നിർബന്ധമാക്കി.
ചൈനയ്ക്കു പുറമേ സിംഗപ്പൂർ, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്ലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്നു വരുന്നവർക്കാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഈ രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാക്കി. യാത്രയ്ക്കിടയിൽ ഈ രാജ്യങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന യാത്രക്കാർക്കും ഇതു ബാധകമാകുമെന്നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതുക്കിയ നിർദേശത്തിൽ പറയുന്നത്. നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾക്കും ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലവ് അഗർവാൾ നിർദ്ദേശം നൽകി.
നേരത്തെ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് വിമാനത്താവങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു. വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഓരോ വിമാനങ്ങളിലെയും 2% യാത്രക്കാരെയും പരിശോധിച്ചു വരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ